Image

സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു; രക്ഷിക്കാനെത്തിയ ആളെ തള്ളിമാറ്റി; മധ്യപ്രദേശ് പോലീസിന്റെ നിയമപാലനം ഇങ്ങനെ

Published on 08 August, 2020
സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു; രക്ഷിക്കാനെത്തിയ ആളെ തള്ളിമാറ്റി; മധ്യപ്രദേശ് പോലീസിന്റെ നിയമപാലനം ഇങ്ങനെ


ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു യുവാവിനെ പോലീസ് ഉപദ്രവിച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുന്നത്. പോലീസ് ഏറെ വിമര്‍ശനം നേരിടുന്നതാണ് ഈ വീഡിയോ. ഒരു സിഖ് യുവാവിന്റെ തലപ്പാവ് വലിച്ചഴിച്ച പോലീസ് മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതും തടയാന്‍ ചെന്ന യുവാവിനെ പിടിച്ച് തള്ളിമാറ്റുന്നതുമാണ് വീഡിയോ.

ലോക്ഡൗണ്‍ കാലത്ത് ഇവര്‍ കട തുറന്നതാണോ പോലീസിനെ പ്രകോപിപ്പിച്ചതെന്ന് സംശയമുണ്ട്. 'അവര്‍ ഞങ്ങളെ അടിക്കുന്നു, അവര്‍ കൊല്ലുന്നു, പോലീസ് ഞങ്ങളെ മുടിയില്‍ പിടിച്ച് വലിക്കുന്നു, ഞങ്ങളുടെ കടകള്‍ തുറക്കാന്‍ പോലീസ് അനുവദിക്കുന്നില്ല' എന്ന് യുവാവ് ഹിന്ദിയില്‍ വിളിച്ചുപറയുന്നുമുണ്ട്. തങ്ങളെ രക്ഷിക്കണമെന്ന് അവര്‍ ജനക്കൂട്ടത്തോട് അപേക്ഷിക്കുന്നുമുണ്ട്. 

ബര്‍വാനി ജില്ലയിലെ രാജ്പൂര്‍ തെഹ്‌സിലിലാണ് സംഭവം നടത്തത്. പ്രദേശത്ത് കട തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗിയാനി പ്രേം സിംഗ് ഗ്രാന്തി എന്നയാളുടെ കുടുംബവും പോലീസും തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരത്തിലായത്. പ്രേം സിംഗ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. 

സിഖ് യുവാവിന്റെ തലപ്പാവ് വലിച്ചഴിച്ചതും മുടിയില്‍ പിടിച്ച് വലിച്ചതും വിവാദമായതോടെ രണ്ട് പോലീസുകാരെ സസ്‌പെന്റു ചെയ്തു. 

സംഭവത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലുജ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. പുല്‍സൂദ് പോലീസ് ഔട്ട്‌പോസ്റ്റിനു സമീപം നാളുകളായി ലോക് കീ ഷോപ് നടത്തുന്നയാളാണ് പ്രേം സിംഗ്. പോലീസ് ഇയാളെ മര്‍ദ്ദിക്കുക മാത്രമല്ല, ഇത്തരത്തില്‍ മതവികരം വ്രണപ്പെടുന്ന വിധത്തില്‍ പെരുമാറുകയും ചെയ്തുവെന്ന് സലുജ വിമര്‍ശിച്ചു. 

കൈക്കൂലി നല്‍കാത്തതിനാണ് പോലീസ് തന്നെ മര്‍ദ്ദിച്ചതെന്ന് പ്രേം സിംഗ് ആരോപിച്ചു. സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്റു ചെയ്തതായി ആഭ്യന്തരമന്ത്രി ഡോ. നരോട്ടം മിശ്ര അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക