Image

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

Published on 08 August, 2020
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ നടന്ന അപകടത്തിന് ശേഷം വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ ​സര്‍വിസ്​ പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് കരിപ്പൂരില്‍ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്. വെളുപ്പിന് മൂന്ന് മണിയോടുകൂടിയാണ് റണ്‍വേ പ്രവര്‍ത്തനക്ഷമമായത്. രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് രണ്ടര വരെയുള്ള സമയത്തില്‍ അഞ്ച് ആഭ്യന്തര വിമാനങ്ങള്‍ കരിപ്പൂരിലിറങ്ങുകയും രണ്ട് ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും കരിപ്പൂരില്‍ നിന്ന് പറക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക