Image

രാജ്യത്ത് 61,537 കൊവിഡ് ബാധിതര്‍ കൂടി; 933 പേര്‍ കൂടി മരിച്ചു

Published on 08 August, 2020
 രാജ്യത്ത് 61,537 കൊവിഡ് ബാധിതര്‍ കൂടി; 933 പേര്‍ കൂടി മരിച്ചു


ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടാം ദിനവും 60,000നു മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 933 പേര്‍ കൂടി മരിച്ചു. 

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 20,88,612 ആയി. 42,518 പേര്‍ മരണമടഞ്ഞു. 14,27,006 പേര്‍ രോഗമുക്തരായപ്പോള്‍, 6,19,088 പേര്‍ ചികിത്സയിലാണ്. 

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 2,33,87,171 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 5,98,778 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക