Image

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ടി.വി. റെഗുലര്‍ ടി.വിയിലേക്ക്‌

ചാര്‍ളി പടനിലം Published on 02 June, 2012
ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ടി.വി. റെഗുലര്‍ ടി.വിയിലേക്ക്‌
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ടി.വി.സാധാരണ ടി.വിയിലേക്കും സംപ്രേഷണം ചെയ്യുന്നതിനായി ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സി.ഇ.ഒ റവ.ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം ഡയറക്ടര്‍ ബോര്‍ഡ്‌ മീറ്റിംഗില്‍ അറിയിച്ചു. ജൂലൈ ഒന്നു മുതല്‍ സംപ്രേഷണം ഔദ്യോഗികമായി ആരംഭിക്കുമെന്നും അതിന്‍റെ ഉദ്‌ഘാടനം ഹൂസ്റ്റണില്‍ വെച്ചു നടത്തുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിയ്‌ക്കുന്നു എന്നും ഡയറക്ടര്‍ ബോര്‍ഡ്‌ സെക്രടറി ചാര്‍ളി പടനിലം അറിയിച്ചു.

മറ്റു മലയാളം ചാനലുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പാക്കേജ്‌ ആയിട്ടാണ്‌ ഇത്‌ സംപ്രേഷണം ചെയ്യുന്നതെന്നും അറിയിച്ചു. സഭാ വാര്‍ത്തകള്‍ ഉള്‍പ്പെടെ മറ്റു പരിപാടികളും ഉടന്‍ തന്നെ ആരംഭിയ്‌ക്കുമെന്നും അതിന്‍റെ പദ്ധതികള്‍ കേരളത്തിലും, മിഡില്‍ ഈസ്റ്റിലും, അമേരിക്കയിലും നടന്നുകൊണ്ടിരിയ്‌ക്കുന്നു എന്നും യോഗത്തെ അറിയിച്ചു. ആധുനീക രീതിയിലുള്ള സ്റ്റുഡിയോ സംവിധാനത്തിലും മറ്റും യോഗം സന്തുഷ്ടി പ്രകടിപ്പിയ്‌ക്കുകയും ഫാ.പുഞ്ചക്കോണത്തിന്‍റെ സേവനത്തെ അഭിനന്ദിയ്‌ക്കുകയും ചെയ്‌തു. പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ബഡ്‌ജറ്റും ബോര്‍ഡ്‌ അംഗീകരിച്ചു.

ചെയര്‍മാന്‍ അഭിവന്ദ്യ പുലിക്കോട്ടില്‍ ഗീവര്‍ഗ്ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ ബോര്‍ഡ്‌മീറ്റിംഗില്‍ ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍, പുലികോട്ടില്‍ ജോയി, മാത്യൂസ്‌ ജോണ്‍ അട്ടത്തറയില്‍ (ദുബായ്‌) എന്നീ ബോര്‍ഡ്‌ മെമ്പര്‍മാരും സംബന്ധിച്ചു. മാത്യു നൈനാന്‍ (മസ്‌കറ്റ്‌), ഡോ. കടവില്‍ സി.ചാക്കോ (ദോഹ), മാത്യു ജോര്‍ജ്‌ പൂവത്തൂര്‍ (വാഷിങ്ങ്‌ടന്‍), എബ്രഹാം ഈപ്പന്‍ (ഹൂസ്റ്റണ്‍), തോമസ്‌ ജോര്‍ജ്‌ പൂവത്തൂര്‍ (ചിക്കാഗോ) എന്നിവരെ ബോര്‍ഡു മെംബേര്‍സ്‌ ആയി നിര്‍ദ്ദേശിച്ചത്‌ ബോര്‍ഡ്‌ അംഗീകരിച്ചു.
ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ടി.വി. റെഗുലര്‍ ടി.വിയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക