ഫോമാ കണ്‍വന്‍ഷനു പകരം സൂമില്‍ ജനറല്‍ ബോഡി സെപ്റ്റംബര്‍ 5-നു ചേരും; ഇലക്ഷന്‍ 11-നു
fomaa
07-Aug-2020
fomaa
07-Aug-2020

ഫിലഡല്‍ഫിയയില്‍ സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ നടത്താനിരുന്ന ഫോമാ കണ്‍വന്‍ഷന്‍ വേണ്ടെന്നു വയ്ക്കുവാന്‍ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു. പകരം സെപ്റ്റംബര്‍ 5 -നു സുമിലൂടെ ജനറല്‍ ബോഡി ചേരാനും കമ്മിറ്റി തീരുമാനിച്ചു. അതിനു പുറമെ സെപ്റ്റംബര്‍ 11 -നു ഓണ്‍ലൈനിലൂടെ ഇലക്ഷന്‍ നടത്താനും നാഷണല്‍ കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാമും അറിയിച്ചു.
കോവിഡ് 19 ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരല്‍ അഭികാമ്യമല്ലെന്നു നാഷണല്‍ കമ്മിറ്റി വിലയിരുത്തി. മാത്രവുമല്ല, പ്രാദേശിക ഭരണകൂടങ്ങള്‍ മീറ്റിങ്ങുകള്‍ക്കും മറ്റും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേര് പങ്കെടുക്കുന്നത് വിലക്കിയിട്ടുമുണ്ട്. അതിനാല്‍ കണ്വന്‍ഷനുമായി മുന്‍പോട്ടു പോകാനാവില്ലെന്നതു കൊണ്ടാണു പുതിയ തീരുമാനങ്ങള്‍.
നാഷണല്‍ കമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും ഓണ്‍ലൈന്‍ വോട്ടിംഗ് എന്ന നിലപാടാണ് എടുത്തത്. ഇ-മെയില്‍ ഉപയോഗിച്ച് വോട്ട് എന്നാണ് തീരുമാനം. ഒരു ഇ-മെയിലില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ വോട്ട് ചെയ്യാനാകൂ. ഇത് സംബന്ധിച്ചുള്ള കൃത്യമായ നടപടിക്രമം അറിയിക്കും. ഡെലിഗേറ്റുകള്‍ തങ്ങളുടെ ഇ-മെയില്‍ കൃത്യമായി ഓഗസ്‌റ് 10-നു മുന്‍പ് അപ്ഡേറ് ചെയ്തു താഴെപ്പറയുന്ന ഇ-മെയിലില്‍ അറിയിക്കണം. [email protected] or call: General secretary: 718 619 7759
തീരുമാനങ്ങളില്‍ എന്ത് മാറ്റം വരുത്താനും ജനറല്‍ ബോഡിക്ക് അധികാരമുണ്ട്. ഭരണഘടനയനുസരിച്ച് ഒക്ടോബര്‍ ആദ്യം ഇപ്പോഴത്തെ ഭരണ സമിതി ഒഴിയേണ്ടതുണ്ട്.
നേരിട്ട് വോട്ട് ചെയ്യണമെന്നും പ്രോക്‌സി വോട്ട് പാടില്ലെന്നുമാണ് ഇപ്പോള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പുതിയ നിര്‍ദേശം പുറപ്പെടുവിക്കാന്‍ ജനറല്‍ ബോഡിക്ക് അധികാരമുണ്ട്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments