Image

വിമാന ദുരന്തം: 123 പേര്‍ക്ക് പരിക്ക്; 15 പേരുടെ നില ഗുരുതരം; രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ ബന്ധുക്കളെ തേടുന്നു

Published on 07 August, 2020
വിമാന ദുരന്തം: 123 പേര്‍ക്ക് പരിക്ക്; 15 പേരുടെ നില ഗുരുതരം; രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ ബന്ധുക്കളെ തേടുന്നു

കരിപ്പൂര്‍: കരിപ്പൂരില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലുണ്ടായിരുന്നത് 174 മുതിര്‍ന്നവരും 10 കുട്ടികളും ആറ് ജീവനക്കാരും. ഇവരില്‍ 17 പേര്‍ മരിച്ചു. 123 പേര്‍ രണ്ട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 15 പേരുടെ നില ഗുരുതരമാണ്. 

കൊണ്ടോടി റിലീഫ് ആശുപത്രി-10 പേര്‍, മിംസ് ആശുപത്രി- 38 പേര്‍, ബേബി മെമ്മോറിയല്‍-23, കൊണ്ടോടി മേഴ്‌സി-20 പേര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്-24, ഫറോക്ക് ക്രസന്റ്- മഞ്ചേരി മെഡിക്കല്‍ കോളജ്, േൈത്ര ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലാണ് മറ്റുള്ളവര്‍.

പൈലറ്റ് ക്യാപ്റ്റന്‍ സേത്തി, സഹപൈലറ്റ് അഖിലേഷ് എന്നിവര്‍ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ മിംസ് ആശുപത്രിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആറ് മൃതദേഹങ്ങളുണ്ട്. ബേബി മെമ്മോറിയലില്‍ രണ്ടു മൃതദേഹങ്ങളും, കൊണ്ടോടി മേഴ്‌സിയില്‍ മൂന്നും ക്രസന്റ് ആശുപത്രിയില്‍ രണ്ടു മൃതദേഹങ്ങളുണ്ട്. ഒരു സ്ത്രീയേയും ഒന്നര വയസ്സുള്ള ഒരു ആണ്‍കുട്ടിയേയും തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചവര്‍: പൈലറ്റ്, സഹപൈലറ്റ്, യാത്രക്കാരായ അയന രവിശങ്കര്‍(4), എടപ്പാള്‍ സ്വദേശി ലൈലാബി, മുഹമ്മദ് റിയാസ്, നരയംകുളം സ്വദേശി ജനാകി, നാദാപുരം സ്വദേശിയായ ആറു മാസമായ ഗര്‍ഭിണി, മനാല്‍ അഹമ്മദ്, സഹീര്‍,പിലാശേരി ഷറഫുദീന്‍, ചെറുപ്പുളപറമ്പ് രാജീവന്‍ എന്നിവരുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്.

രണ്ട് കുട്ടികളെ പരിക്കുകളില്ലതെ രക്ഷപ്പെടുത്തി. ഇവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് സ്വന്തം പേരോ മാതാപിതാക്കളെ കുറിച്ചോ പ്രതികരിക്കാന്‍ പോലും കഴിയുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക