Image

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ബ്രിട്ടണിലെ പ്രമുഖ കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുന്നു

Published on 07 August, 2020
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ബ്രിട്ടണിലെ പ്രമുഖ കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുന്നു
ലണ്ടന്‍ : കോവിഡില്‍ കുടുങ്ങി പ്രതിസന്ധിയിലാതിന്റെ പേരില്‍ ജീവനക്കാരെ കുറയ്ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ബ്രിട്ടനിലും യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും  ഓരോ ദിവസവും ഏറിവരികയാണ്. ദിവസേന ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളിലെങ്ങും. സ്ഥാപനം അടഞ്ഞുകിടക്കുമ്പോഴും ശമ്പളത്തിന്റെ 80 ശതമാനം സര്‍ക്കാര്‍ നല്‍കുന്ന ഫര്‍ലോ സ്കീം നിലവിലുണ്ടായിട്ടും പല പ്രമുഖ സ്ഥാപനങ്ങള്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പദ്ധതി നിലവിലുള്ളപ്പോഴുള്ള സ്ഥിതി ഇതാണെങ്കില്‍ ഈ സഹായം  അവസാനിക്കുന്ന ഒക്ടോബറിനു ശേഷമുള്ള സ്ഥിതി എന്താകും എന്ന് ഈഹിക്കാവുന്നതേയുള്ളു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ 35,000 ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്ന് യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എച്ച്എസ്ബിസി. നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന അര്‍ധവാര്‍ഷിക കണക്കുകളില്‍ പ്രീ ടാക്‌സ് പ്രൊഫിറ്റില്‍ 65 ശതമാനത്തിന്റെ കുറവുണ്ടായതോടെ പിരിച്ചുവിടല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകാണ് ബാങ്ക് അധികൃതര്‍.

ബ്രിട്ടനില്‍ പ്രമുഖ ഭക്ഷ്യശൃംഖലയായ പിസ എക്‌സ്പ്രസ് 67 ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ തീരുമാനിച്ചു. ഇതോടെ  1,100 പേര്‍ക്ക് ഒറ്റയടിക്ക് ജോലി നഷ്ടമാകും.

പ്രമുഖ ബെറ്റിംങ് കമ്പനിയായ വില്യം ഹില്‍ ഹൈസ്ട്രീറ്റുകളിലെ 119 ശാഖകളാണ് ലോക്ഡൗണിനു ശേഷം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുന്നൂറോളം പേര്‍ക്ക് ഇതിലൂടെ ജോലി നഷ്ടമായി. രാജ്യത്തൊട്ടാകെ 1500 ഔട്ട്‌ലെറ്റുകലാണ് വില്യം ഹില്ലിന് ഉള്ളത്.

ബ്രിട്ടനിലെ മറ്റൊരു പ്രമുഖ വ്യാപാര ശൃംഖലയായ ഡബ്ല്യു.എച്ച്.എസ് സ്മിത്ത് 1500 പേരെയാണ് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സെയില്‍സിലെ കുറവുമൂലം എയര്‍പോര്‍ട്ടുകള്‍, റയില്‍വേ സ്റ്റേഷനുകളില്‍ എന്നിവിടങ്ങളിലെ പല ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടിവന്നതോടെയാണ് വര്‍ക്ക്‌ഫോഴ്‌സില്‍ 11 ശതമാനം കുറവു വരുത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 75 മില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് ഈ വര്‍ഷം കമ്പനി കണക്കാക്കുന്നത്. 575 ഹൈസ്ട്രീറ്റ് ഷോപ്പുകളുള്ള ഡബ്ല്യുഎച്ച്എസ് സ്മിത്തിന് 14,000 ജീവനക്കാരാണുള്ളത്.

ബ്രിട്ടീഷ് എയര്‍വേസ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ നേരത്തെതന്നെ പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളെ തല്‍കാലത്തേക്ക് ജോലിയില്‍നിന്നും പിരിച്ചുവിട്ടിരുന്നു. ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം സെക്ടറിലാണ് യൂറോപ്പിലും ബ്രിട്ടനിലും കോവിഡ് ഏറ്റവും അധികം തൊഴില്‍ നഷ്ടം ഉണ്ടാക്കിയത്. ദിവസങ്ങള്‍ മുന്നോട്ടുപോകുന്തോറും ഈ പ്രതിസന്ധി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.

അടച്ചുറപ്പുണ്ടെന്ന് നാം കണ്ണടച്ചു വിശ്വസിച്ചിരുന്ന സ്ഥാപനങ്ങളാണ് വൈറസ് ആക്രമണത്തില്‍ തകര്‍ന്നു വീഴുന്നത്. ഇത്തരം ഓരോ വീഴ്ചയിലും തൊഴില്‍ രഹിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ലണ്ടന്‍ ന്മ കോവിഡില്‍ കുടുങ്ങി പ്രതിസന്ധിയിലാതിന്റെ പേരില്‍ ജീവനക്കാരെ കുറയ്ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ബ്രിട്ടനിലും യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും  ഓരോ ദിവസവും ഏറിവരികയാണ്. ദിവസേന ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളിലെങ്ങും. സ്ഥാപനം അടഞ്ഞുകിടക്കുമ്പോഴും ശമ്പളത്തിന്റെ 80 ശതമാനം സര്‍ക്കാര്‍ നല്‍കുന്ന ഫര്‍ലോ സ്കീം നിലവിലുണ്ടായിട്ടും പല പ്രമുഖ സ്ഥാപനങ്ങള്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പദ്ധതി നിലവിലുള്ളപ്പോഴുള്ള സ്ഥിതി ഇതാണെങ്കില്‍ ഈ സഹായം  അവസാനിക്കുന്ന ഒക്ടോബറിനു ശേഷമുള്ള സ്ഥിതി എന്താകും എന്ന് ഈഹിക്കാവുന്നതേയുള്ളു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ 35,000 ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്ന് യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എച്ച്എസ്ബിസി. നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന അര്‍ധവാര്‍ഷിക കണക്കുകളില്‍ പ്രീ ടാക്‌സ് പ്രൊഫിറ്റില്‍ 65 ശതമാനത്തിന്റെ കുറവുണ്ടായതോടെ പിരിച്ചുവിടല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകാണ് ബാങ്ക് അധികൃതര്‍.

ബ്രിട്ടനില്‍ പ്രമുഖ ഭക്ഷ്യശൃംഖലയായ പിസ എക്‌സ്പ്രസ് 67 ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ തീരുമാനിച്ചു. ഇതോടെ  1,100 പേര്‍ക്ക് ഒറ്റയടിക്ക് ജോലി നഷ്ടമാകും.

പ്രമുഖ ബെറ്റിംങ് കമ്പനിയായ വില്യം ഹില്‍ ഹൈസ്ട്രീറ്റുകളിലെ 119 ശാഖകളാണ് ലോക്ഡൗണിനു ശേഷം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുന്നൂറോളം പേര്‍ക്ക് ഇതിലൂടെ ജോലി നഷ്ടമായി. രാജ്യത്തൊട്ടാകെ 1500 ഔട്ട്‌ലെറ്റുകലാണ് വില്യം ഹില്ലിന് ഉള്ളത്.

ബ്രിട്ടനിലെ മറ്റൊരു പ്രമുഖ വ്യാപാര ശൃംഖലയായ ഡബ്ല്യു.എച്ച്.എസ് സ്മിത്ത് 1500 പേരെയാണ് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സെയില്‍സിലെ കുറവുമൂലം എയര്‍പോര്‍ട്ടുകള്‍, റയില്‍വേ സ്റ്റേഷനുകളില്‍ എന്നിവിടങ്ങളിലെ പല ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടിവന്നതോടെയാണ് വര്‍ക്ക്‌ഫോഴ്‌സില്‍ 11 ശതമാനം കുറവു വരുത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 75 മില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് ഈ വര്‍ഷം കമ്പനി കണക്കാക്കുന്നത്. 575 ഹൈസ്ട്രീറ്റ് ഷോപ്പുകളുള്ള ഡബ്ല്യുഎച്ച്എസ് സ്മിത്തിന് 14,000 ജീവനക്കാരാണുള്ളത്.

ബ്രിട്ടീഷ് എയര്‍വേസ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ നേരത്തെതന്നെ പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളെ തല്‍കാലത്തേക്ക് ജോലിയില്‍നിന്നും പിരിച്ചുവിട്ടിരുന്നു. ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം സെക്ടറിലാണ് യൂറോപ്പിലും ബ്രിട്ടനിലും കോവിഡ് ഏറ്റവും അധികം തൊഴില്‍ നഷ്ടം ഉണ്ടാക്കിയത്. ദിവസങ്ങള്‍ മുന്നോട്ടുപോകുന്തോറും ഈ പ്രതിസന്ധി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.

അടച്ചുറപ്പുണ്ടെന്ന് നാം കണ്ണടച്ചു വിശ്വസിച്ചിരുന്ന സ്ഥാപനങ്ങളാണ് വൈറസ് ആക്രമണത്തില്‍ തകര്‍ന്നു വീഴുന്നത്. ഇത്തരം ഓരോ വീഴ്ചയിലും തൊഴില്‍ രഹിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക