Image

ബിഷപ്പ്ഫ്രാങ്കോ മുളയ്ക്കലിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

Published on 07 August, 2020
 ബിഷപ്പ്ഫ്രാങ്കോ മുളയ്ക്കലിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 


അതേസമയം ഫ്രാങ്കോ മുളക്കലിനെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞ സുപ്രീംകോടതി കേസില്‍ ഫ്രാങ്കോ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്രാങ്കോ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്.




Join WhatsApp News
Catholic 2020-08-07 08:36:13
ഈ --യുടെ വാർത്ത സ്ഥിരം കാണേണ്ടി വരുന്നതിൽ ലജ്ജ തോന്നുന്നു. കേസ് കഴിയുന്ന വരെ ഇവനെ പുറത്തു നിർത്താൻ സഭക്ക് കഴിയില്ലേ? മാധ്യമങ്ങളിൽ നിന്ന് എന്നും നാറ്റം സഹിക്കണം. തീ ഇല്ലാതെ പുക ഉണ്ടാവില്ല.
GeorgeNeduvelil 2020-08-07 10:04:28
നാണവും മാനവും ധാർമ്മികതയും ലവലേശം ഇ ല്ലാത്തവരാണ് ഭാരതത്തിലെ കത്തോലിക്കാ സഭയെ നയിക്കുന്നത്. ഫ്രാങ്കോ അതിൽ ഒരാൾ മാത്രം. കത്തോലിക്കൻ പറയുന്നതുപോലെ ഫ്രാങ്കോയെ പുറത്തു നിറുത്തിയാൽ ഫ്രാങ്കോ സമാനരായ മറ്റു സഭാ മേലാളന്മാർ എവിടെ പോകും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക