Image

ക​ന​ത്ത മ​ഴ: വ​യ​നാ​ട്ടി​ല്‍ ഹോ​ട്ട​ല്‍, ഹോം ​സ്റ്റേ​ക​ളി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം

Published on 07 August, 2020
ക​ന​ത്ത മ​ഴ: വ​യ​നാ​ട്ടി​ല്‍ ഹോ​ട്ട​ല്‍, ഹോം ​സ്റ്റേ​ക​ളി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം
വ​യ​നാ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോം ​സ്‌​റ്റേ​ക​ള്‍, റി​സോ​ര്‍​ട്ടു​ക​ള്‍, ഗ​സ്റ്റ് ഹൗ​സു​ക​ള്‍, ലോ​ഡ്ജിം​ഗ് ഹൗ​സ്, ഹോ​ട്ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍. വൈ​ത്തി​രി, പൊ​ഴു​ത​ന, തി​രു​നെ​ല്ലി, തൊ​ണ്ട​ര്‍​നാ​ട്, മൂ​പ്പെ​നാ​ട്, ത​വി​ഞ്ഞാ​ല്‍, മേ​പ്പാ​ടി, പ​ടി​ഞ്ഞാ​റെ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഈ ​മേ​ഖ​ല ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ഭീ​ഷ​ണി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​വ​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക