Image

ധനുഷിന് ശേഷം വിജയ് സേതുപതിയുടെ നായികയാവാനുള്ള തയ്യാറെടുപ്പിൽ രജീഷ

Published on 07 August, 2020
ധനുഷിന് ശേഷം  വിജയ് സേതുപതിയുടെ നായികയാവാനുള്ള തയ്യാറെടുപ്പിൽ രജീഷ

ധനുഷിന്റെ നായികാ വേഷം ചെയ്തു കൊണ്ടു  നടി രജീഷ തമിഴിൽ അരങ്ങേറുകയാണ്. ഇപ്പോഴിതാ  ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ധനുഷിന് ശേഷം തമിഴിൽ വിജയ് സേതുപതിയുടെ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് രജീഷ.

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിൽ മുത്തയ്യ മുരളീധരൻ ആയാണ് വിജയ് സേതുപതി വേഷമിടു  ന്നത്. ശ്രീപതി രംഗസാമി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് 800 എന്നാണ്.

ഫോണിലൂടെയാണ് സംവിധായകൻ  തിരക്കഥ രജിഷയോട് പറഞ്ഞുവെന്നും  കേട്ടയുടനെ ചിത്രത്തിന്റെ ഭാഗമാവാൻ ഈ നടി സമ്മതിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.

റാണ ദഗ്ഗുബതിയുടെ സുരേഷ് പ്രൊഡക്ഷൻസ്, ദാർ മോഷൻ പിക്ചേഴ്‌സ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
രജീഷ നായികയായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ ലവ്, എല്ലാം ശരിയാകും എന്നിവയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക