Image

"പെര്‍ഫോം വിത്ത് എ സെലിബ്രിറ്റി"

സുനു Published on 02 June, 2012
"പെര്‍ഫോം വിത്ത് എ സെലിബ്രിറ്റി"
വേള്‍ഡ് ടെലിവിഷന്‍ വ്യൂവേഴ്‌സ് ഫോറം വിദേശ മലയാളി സംഘടനകളുമായ് ചേര്‍ന്ന് വരുന്ന കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കുമായ് ജൂണ്‍ - ജൂലൈ മാസങ്ങളിലായ് കലാ-സിനിമ-ടിവി രംഗത്ത് സെലിബ്രിറ്റികളുമായ് ചേര്‍ന്ന് കേരളത്തിലെ വിവിധ വേദികളില്‍ പെര്‍ഫോം ചെയ്യുവാനുള്ള അവസരം ഒരുക്കുന്നു. നൃത്തം, സംഗീതം തുടങ്ങിയ മേഖലയില്‍ അഭിരുചിയുള്ള കലാപ്രതിഭകള്‍ക്ക് നേരിട്ടും സംഘനൃത്തം(ക്ലാസിക്കലും, സിനിമാറ്റിക്ക്) അസോസിയേഷന്‍ അല്ലെങ്കില്‍ മ്യൂസിക്- ഡാന്‍സ് സ്‌ക്കൂളുകള്‍ മുഖേന അപേക്ഷിക്കേണ്ടതാണ്.

കേരളത്തിലെ പ്രമുഖ സംഗീതജ്ഞരും പിന്നണി ഗായകരും സിനിമാ-ടിവി താരങ്ങളും സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പുകളും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. വിദേശ മലയാളികള്‍ക്കായ് ഇങ്ങനെയൊരു കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം കേരളത്തില്‍ ആദ്യമായിട്ടാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെയും വിദേശത്തെയും പ്രമുഖ ടി
വി ചാനലുകളില്‍ ഈ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് -91 9447752085, email: wtvviewersforum@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക