Image

കൊവിഡ് രോഗികള്‍ 2 കോടിയിലേക്ക്; 7.13 ലക്ഷം മരണം; ഇന്ത്യയില്‍ 62,000 രോഗികളും 895 മരണവും കൂടി

Published on 06 August, 2020
കൊവിഡ് രോഗികള്‍ 2 കോടിയിലേക്ക്; 7.13 ലക്ഷം മരണം; ഇന്ത്യയില്‍ 62,000 രോഗികളും 895 മരണവും കൂടി


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19,120,247 ആയി. ഇതില്‍ 713,973 പേര്‍ മരണമടഞ്ഞു. 12,269,699 പേര്‍ രോഗമുക്തരായപ്പോള്‍, 6,136,575 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ പുതുതായി രോഗികളായി. നാലായിരത്തോളം പേര്‍ മരിച്ചു. 

അമേരിക്കയില്‍ രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് എത്തി. 1.62 ലക്ഷം പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് എത്തുന്നു. ഇന്ത്യയില്‍ രോഗികളുടെ എണ്ണം 20 ലക്ഷവും മരണസംഖ്യ 41,600 വും കടന്നു. മെക്‌സിക്കോയില്‍ നാലര ലക്ഷത്തിലേറെ രോഗികളായി. മരണസംഖ്യ 50,000 ഓട് അടുക്കുന്നു. 

അമേരിക്കയില്‍ 4,997,868 (+24,300) പേര്‍ രോഗികളും 162,065 (+464) മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീലില്‍ 2,873,304(+10,543) പേരിലേക്ക് രോഗമെത്തി. 97,692(+274) മപര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 2,025,338(+62,099) പേര്‍ രോഗികളായി. 41,634(+895) പേര്‍ മരണമടഞ്ഞു. 

റഷ്യയില്‍ 871,894 (+5,267) പേര്‍ രോഗികളായി. 14,606(+116) പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണം 529,877ലെത്തി. ആകെ 9,298 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 456,100(+6,139) പേര്‍ രോഗികളായപ്പോള്‍ 49,698 (+829) പേര്‍ മരണമടഞ്ഞു. പെറുവില്‍ 447,624 രോഗികളുണ്ട്. 20,228 പേര്‍ മരണമടഞ്ഞു. 

ചിലിയില്‍ 366,671 (+1,948) പേരിലേക്ക് രോഗമെത്തിയപ്പോള്‍ 9,889(+97) ആണ് മരണസംഖ്യ. സ്‌പെയിനില്‍ ഇത് യഥാക്രമം 352,847വും 28,499 വുമാണ്. കൊളംബിയയില്‍ 345,714 പേര്‍ രോഗികളായി. 11,624പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക