Image

അശോക് ഗെലോട്ടിന് താത്ക്കാലിക ആശ്വാസം; ബി.എസ്.പി എം.എല്‍.എമാരുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് എതിരായ ഹര്‍ജി സിംഗിള്‍ ബെഞ്ചിന് വിട്ടു

Published on 06 August, 2020
 അശോക് ഗെലോട്ടിന് താത്ക്കാലിക ആശ്വാസം; ബി.എസ്.പി എം.എല്‍.എമാരുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് എതിരായ ഹര്‍ജി സിംഗിള്‍ ബെഞ്ചിന് വിട്ടു


ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ഹൈക്കോടതിയില്‍ നിന്ന് ആശ്വസ നടപടി. ബി.എസ്.പിയുടെ ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് വിട്ടു. ഇനി 11നാണ് ഹര്‍ജി പരിഗണിക്കുക. കോണ്‍ഗ്രസില്‍ ചേര്‍ന്ന നടപടി താത്ക്കാലികമായി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പിയും ബി.ജെ.പിയുമാണ് കോടതിയെ സമീപിച്ചത്. 

ഇതോടെ ഗെലോട്ട് പക്ഷത്തിന്റെ നിയമസഭയിലെ ഭൂരിപക്ഷം 102 ആയി തുടരും. ബി.എ്‌സ്.പിയില്‍ നിന്നുള്ള ആറു പേരുടെ പിന്തുണയില്ലെങ്കില്‍ 96ലേക്ക് ഗെലോട്ട് പക്ഷം ചുരുങ്ങും. ബി.ജെ.പിക്ക് 72 എം.എല്‍.എമാരുണ്ട്. സച്ചിന്‍ പൈലറ്റും അദ്ദേഹത്തിനൊപ്പമുള്ള 18 പേരുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയും ഉള്‍പ്പെടുമ്പോള്‍ 97 ആകും. 

ഓഗസ്റ്റ് 14 മുതല്‍ നിയമസഭ ചേരുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് വിമത ശബ്ദം ഒതുക്കാനാണ് ഗെലോട്ടിന്റെ നീക്കം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക