Image

സിപിഎം കേന്ദ്ര കമ്മറ്റി അം​ഗം ശ്യാമള്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച്‌ മരിച്ചു

Published on 06 August, 2020
സിപിഎം കേന്ദ്ര കമ്മറ്റി അം​ഗം ശ്യാമള്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച്‌  മരിച്ചു
പശ്ചിമ ബം​ഗാള്‍ മുന്‍ ​ഗതാ​ഗത മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമള്‍ ചക്രവര്‍ത്തി (76) കോവിഡ് ബാധിച്ച്‌ മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

വൈറസ് ബാധിച്ച്‌ ജൂലൈ 30 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. മൂന്ന് തവണ പശ്ചിമ ബംഗാളിലെ ഗതാഗത മന്ത്രിയായിരുന്ന ശ്യാമര്‍ ചക്രവര്‍ത്തി രണ്ട് തവണ രാജ്യസഭാ അം​ഗമായിരുന്നു.

കോവിഡ് ബാധിച്ച്‌ പശ്ചിമ ബം​ഗാളില്‍ മരിക്കുന്ന രണ്ടാമത്തെ പ്രധാന രാഷ്ട്രീയനേതാവാണ് ശ്യാമള്‍ ചക്രവര്‍ത്തി. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമൊനാഷ് ഘോഷ് കോവിഡ് ബാധിതനായി മരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക