Image

നോവാവാക്‌സ് കോവിഡ് വാക്സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്

Published on 06 August, 2020
നോവാവാക്‌സ് കോവിഡ് വാക്സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്ബനി നോവാവാക്‌സ് കോവിഡ് വാക്സിന്റെ വികസനവും വിപണനവും സംബന്ധിച്ച്‌ സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചു. ജൂലായ് 30-നാണ് കരാര്‍ ഒപ്പുവെച്ചത്. കരാര്‍ കാലയളവില്‍ നോവാവാക്സ് കമ്ബനിയുടെ കോവിഡ് വാക്സിന്റെ ഇന്ത്യയിലെ വിതരണത്തിനുള്ള പൂര്‍ണ അവകാശം സെറം കമ്ബനിയ്ക്കായിരിക്കും.


നോവാവാക്സ് വികസിപ്പിച്ചെടുത്ത വാക്സിന്‍ കൊറോണ വൈറസിനെതിരെ ഉയര്‍ന്ന അളവില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചതായി പ്രാഥമികഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞതായി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്ബനി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ വാക്സിന്റെ വിശാലമായ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുമെന്നും കമ്ബനി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക