Image

ചൈനീസ് കടന്നുകയറ്റം ശരിവെച്ച്‌ പ്രതിരോധ മന്ത്രാലയം; റിപ്പോര്‍ട്ട് പിന്നാലെ നീക്കം ചെയ്‌തു

Published on 06 August, 2020
ചൈനീസ് കടന്നുകയറ്റം ശരിവെച്ച്‌ പ്രതിരോധ മന്ത്രാലയം; റിപ്പോര്‍ട്ട് പിന്നാലെ നീക്കം ചെയ്‌തു

ഇന്ത്യന്‍ മേഖലയില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായതായി സമ്മതിച്ചു പ്രതിരോധ മന്ത്രാലയം. മെയ് ആദ്യത്തോടെ കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന നുഴഞ്ഞുകയറിയതായി പ്രതിരോധ മന്ത്രാലയത്തിന്‍്റെ റിപ്പോര്‍ട്ടിലാണ് 

പരാമര്‍ശിച്ചിരിക്കുന്നത്. 


എന്നാല്‍ ചൊവ്വാഴ്ച്ച മുതല്‍ പ്രതിരോധ മന്ത്രാലയത്തിന്‍്റെ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ ലഭ്യമല്ല. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു രണ്ട് ദിവസത്തിനകമാണ് പേജ് അപ്രത്യക്ഷമായത്. എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.


'2020 മെയ് 5 മുതല്‍ നിയന്ത്രണ രേഖയ്ക്ക് സമീപം, പ്രത്യേകിച്ച്‌ ഗാല്‍വന്‍ താഴ്‌വരയില്‍, ചൈനീസ് അക്രമം വര്‍ധിച്ചുവരികയാണ്. മെയ് 17-18 തീയതികളില്‍ കുഗ്രാങ് നള, ഗോഗ്ര, പാങ്കോങ് തടാകത്തിന്‍്റെ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ചൈനീസ് സംഘം അതിക്രമിച്ചു കയറി',റിപ്പോര്‍ട്ടില്‍ പറയുന്നു. നിയന്ത്രണ രേഖയിലെ ചൈനീസ് അതിക്രമം എന്ന തലക്കെട്ടിലാണ് വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ലഭ്യമായിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക