മുംബൈയില്‍ പെയ്തത് 47 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴ

മുംബൈ: കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ സാമ്ബത്തിക തലസ്ഥാനത്ത് പെയ്തത് 47 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ. വ്യാഴാഴ്ച 8.30 വരെ 33.2 സെന്‍റി മീറ്റര്‍ മഴ ലഭിച്ചതായി കൊളാബ കാലവസ്ഥ വകുപ്പ് അറിയിച്ചു.
.jpg)
ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍െറ കണക്കുപ്രകാരം 1974ലാണ് ഇത്രയും മഴ ലഭിക്കുന്നത്. മണി
ക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയിരുന്നു.
ദിവസങ്ങളായി പെയ്യുന്ന മഴയില്‍ മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി. ഇതോടെ നിരവധി വീടുകള്‍ ഉള്‍പ്പെടെ തകരുകയും കനത്ത നാശനഷ്ടം രേഖപ്പെടുത്തുകയും ചെയ്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതോടെ താളം തെറ്റി. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച നഗരങ്ങളിലൊന്ന് മുംബൈയാണ്.
ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്ത് നാലു ക്രെയിനുകള്‍ തകര്‍ന്നുവീണിരുന്നു. ആളപായമില്ല. പ്രാദേശിക ട്രെയിനുകള്‍ പലയിടങ്ങളിലും സര്‍വിസ് നിര്‍ത്തിവെച്ചു
Facebook Comments