Image

ധന്വന്തരി അഹം വന്ദേ : വിഷ്ണു രൂപം ജനാർദനം : മുരളീ കൈമൾ

Published on 06 August, 2020
ധന്വന്തരി അഹം വന്ദേ : വിഷ്ണു രൂപം ജനാർദനം : മുരളീ കൈമൾ
ധന്വന്തരി മൂർത്തിയുടെ മനുഷ്യ അവതാരം എന്ന് പേരു് കേട്ട ആയൂർവേദ കുലപതി അഷ്ടവൈദ്യൻ, ഇളേടത്ത് തൈക്കാട്ട് നാരായണൻ മൂസ്സ്(86) നിര്യാതനായി.
കുറച്ച് ദിവസങളായി ചികിത്സയിലായിരുന്നു
ജനനം1933 സെപ്തംബർ 15
തൈക്കാട്ട് നീല കണ്ഠൻ മൂസിന്റെയും ദേവിക അന്തർജനത്തിന്റെയും പുത്രനായിരുന്നു.
അഷ്ടവൈദ്യന്മാരായിരുന്ന തൈക്കാട്ട് മുസ്സ് പരമ്പരയിലായിരുന്നു ജനനം.
മാതുലൻവയസ്ക്കര എൻ എസ് മൂസ്, പിതാവ് നീലകണ്ഠൻ മൂസ്റ്റ് എന്നിവരിൽ നിന്നായിരുന്നു ആയൂർവേദത്തിന്റെ പൊരുൾ അദ്ദേഹം വശത്താക്കിയത്.
തന്റെ പതിനൊന്നാം വയസ്സിൽ 1944 ൽ ,പിതാവ് സ്ഥാപിച്ച വൈദ്യരത്നം ഔഷധശാലയിൽ അദ്ദേഹം സ്വന്തം പിതാവിന്റെ സഹായിയായി.
1954 കളിൽ തൈക്കാട്ട് കുടുംബത്തിന്റെ സാരഥ്യം ഏറ്റെടുത്ത അദ്ദേഹം, ആയുർവേദത്തിൽ പുതിയ , വേറിട്ട വഴികൾ തുറന്നു. ആയുർവേദ
ഗവേഷണത്തിനും, അഭ്യസനത്തിനും,ആയൂർവേദ മെഡിക്കൽ   കോളേജ്, രണ്ട് ആയുർവേദ ആശുപത്രികൾ എന്നിവ ഒക്കെ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ സ്ഥാപിക്കപ്പെട്ടു. 25 മരുന്ന് വിതരണ ഡിപ്പോകൾ,800 ആയുർവേദ  വിതരണ കേന്ദ്രങൾ, ആയുർവേദ നേഴ്സിംഗ് കോളേജ്,3 ആയൂർവേദ മരുന്ന് നിർമ്മാണ ഫാക്ടറികൾ, ആയർ വേദ ചെടികളുടെ ഉദ്യാനം, ആയുർവേദ മൂസിയം- എല്ലാം ദീർഘദർശ്ശിയായ ഈ ഭിഷഗ്വരന്റെ കർമ പഥത്തിലെ നാഴിക കല്ലുകളാണ്.
ഗുരുനാഥനായ വയസ്ക്കര മുസ്സിൽ നിന്ന് പകർന്ന് കിട്ടിയ സംസ്കൃത ഭാഷാ താത്പര്യം, ആ മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകൾക്ക് വഴി ഒരുക്കി.
വൈദ്യരത്നം ഗ്രൂപ്പിന്റെ ചുക്കാൻ പ്രഥമ പുത്രൻ നീലകണ്ഠൻ മൂസ്സിനേയും, ചികിത്സാ പാരമ്പര്യം ഇളയ പുത്രൻ പരമേശ്വരൻ മൂസ്സിനെയും ഏൽപ്പിച്ച് വിശ്രമ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ വേർപാട് ആയുർവേദ മേഖലക്ക് തീരാ നഷ്ടമാണ്.
മകൾ -ഷൈലജ
പത്നി - സതി അന്തർജ്ജനം
ആയുർവേദ രംഗത്തെ സമഗ്ര സംഭാവനക്ക് അദ്ദേഹത്തെ തേടി എത്തിയ ബഹുമതികൾ ഏറെയാണ്.
ഭാരത സർക്കാർ പന്മഭുഷൻ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു.
സ്വദേശി പുരസ്ക്കാരം. അക്ഷയ പുരസ്ക്കാരം, ചികിത്സക ഗുരു, എന്നിവ അദ്ദേഹത്തെ തേടി എത്തിയ ചില ബഹുമതികൾ ആണ് .

പശ്യേമ ശരദശതം
ജീവേമ ശരദശതം
എന്ന പ്രാർത്ഥന ഭാരതത്തിന്റേതാണ്.
ആയിരം പുർണ്ണ ചന്ദ്രന്മാരെ കണ്ട്, ആയുർവേദ പാരമ്പര്യത്തിൽ നിഷ്ടയോടെ ജീവിച്ച ഒല്ലൂർ ,തൈക്കാട്ട് നാരായണൻ മുസ്സിന് ആദരാജ്ഞലികൾ


ധന്വന്തരി അഹം വന്ദേ : വിഷ്ണു രൂപം ജനാർദനം : മുരളീ കൈമൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക