Image

കോവിഡ് സമയത്ത് അമേരിക്കയിലെ ആദിവാസികളുടെ ഇടയിലുള്ള മാര്‍ത്തോമ്മ സഭയുടെ പ്രവര്‍ത്തനം വേറിട്ടതാക്കി

ഷാജീ രാമപുരം Published on 06 August, 2020
കോവിഡ് സമയത്ത് അമേരിക്കയിലെ ആദിവാസികളുടെ ഇടയിലുള്ള മാര്‍ത്തോമ്മ സഭയുടെ പ്രവര്‍ത്തനം വേറിട്ടതാക്കി
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന നേറ്റിവ് അമേരിക്കന്‍ മിഷന്‍ ബോഡിന്റെ നേതൃത്വത്തില്‍ കോവിഡ് എന്ന മഹാമാരി പടര്‍ന്ന്പിടിച്ചിരിക്കുന്ന പാവപ്പെട്ടവരായ ന്യുമെക്‌സിക്കോയിലെ ആദിവാസികളായ നാവഹോ ഇന്‍ഡ്യന്‍സിന്റെ ഇടയിലുള്ള പ്രവര്‍ത്തനം സഭയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി.

ന്യൂമെക്‌സിക്കോയിലെ ഫാര്‍മിഗ്ടണ്‍ സിറ്റിയിലെ നാവഹോ ഇന്ത്യന്‍സ് അംഗമായിരിക്കുന്ന എപ്പിസ്‌കോപ്പല്‍ ഇടവകയുമായി കൈകോര്‍ത്താണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്. നാവഹോലാന്‍ഡ് ഏരിയ മിഷന്‍ ഭദ്രാസന ബിഷപ് ഡേവിഡ് ഇ.ബെയ്‌ലി, റവ.മൈക്കിള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കി.

റവ.ജേക്കബ് പി.തോമസ് കണ്‍വീനറും റവ.ബ്ലെസന്‍ കെ.മോന്‍, റവ.തോമസ് ജോസഫ്, ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ് സിപിഎ, ഡോ.സുരേഷ് മാത്യു, നിര്‍മ്മല എബ്രഹാം, എബി ജോര്‍ജ്, താര മാത്യുസ്, ജോഷ് ജയിക്കബ്, ജൂലിയാന്‍ ചെറിയാന്‍, ജോബി മാത്യു, ഷീബ മാത്യു എന്നിവര്‍ അംഗങ്ങളും ആയ ഭദ്രാസന നേറ്റിവ് അമേരിക്കന്‍ മിഷന്‍ ബോര്‍ഡ് ആണ് പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിക്കുന്നത്. ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയുടെ രജതജൂബിലിയോട് അനുബന്ധിച്ച് 25000 ഡോളര്‍ ഇടവക നാവഹോ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത് വളരെ പ്രോത്സാഹനകരമാണന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അഭിപ്രായപ്പെട്ടു. 

അമേരിക്കയില്‍ ഏകദേശം അഞ്ഞുറോളം ആദിവാസി വിഭാഗങ്ങള്‍ ഉണ്ട്. ഇവരില്‍ അലബാമ, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങളില്‍ വസിക്കുന്ന ചോക്‌റ്റോ വിഭാഗത്തിലുള്ളവരുടെ ഇടയിലും, ലൂസിയാന സംസ്ഥാനത്തെ ന്യൂഓര്‍ലിയന്‍സിലുള്ള ഹോമാ ഇന്‍ഡ്യന്‍സിന്റെ ഇടയിലും, അരിസോണ, ന്യൂമെക്‌സിക്കോ, യൂട്ടാ എന്നീ സംസ്ഥാനങ്ങളില്‍ വസിക്കുന്ന നാവഹോ ഇന്‍ഡ്യന്‍സിന്റെ ഇടയിലും ആണ് പ്രധാനമായും സഭയുടെ നേറ്റിവ് അമേരിക്കന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത്.

2002 ല്‍ ബിഷപ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് ഭദ്രാസനാധ്യക്ഷന്‍ ആയിരിക്കുമ്പോള്‍ ആരംഭിച്ച നേറ്റീവ് അമേരിക്കന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ ആയി 2013 വരെയും ഫിലാഡല്‍ഫിയ മാര്‍ത്തോമ്മ ഇടവാംഗമായ നിര്‍മ്മല എബ്രഹാം ആണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ സഭാ കൗണ്‍സില്‍ അംഗമായ നിര്‍മ്മല എബ്രഹാമും ഭര്‍ത്താവ് ഓ.സി എബ്രഹാമും ഈ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമായി തുടരുന്നു.

ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് ഭദ്രാസനാധിപന്‍ ആയി ചുമതലയേറ്റതിനു ശേഷം ആണ് നാവഹോ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അരിസോണ, ന്യൂമെക്‌സിക്കോ. യുട്ടാ എന്നീ സംസ്ഥാനങ്ങളിലായി ചിതറിപാര്‍ക്കുന്ന നാവഹോ ഇന്ത്യന്‍സിന്റെ ഇടയില്‍ തുടക്കം കുറിച്ച ഈ പ്രവര്‍ത്തനം ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു അധ്യായം ഏഴുതിചേര്‍ക്കപ്പെടുകയാണ്.
കോവിഡ് സമയത്ത് അമേരിക്കയിലെ ആദിവാസികളുടെ ഇടയിലുള്ള മാര്‍ത്തോമ്മ സഭയുടെ പ്രവര്‍ത്തനം വേറിട്ടതാക്കികോവിഡ് സമയത്ത് അമേരിക്കയിലെ ആദിവാസികളുടെ ഇടയിലുള്ള മാര്‍ത്തോമ്മ സഭയുടെ പ്രവര്‍ത്തനം വേറിട്ടതാക്കി
Join WhatsApp News
Regi 2020-08-06 12:48:00
This is the church that would not accept SC/ST people as its members! Apartheid is still alive and well in the Mar Thoma Chuch.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക