Image

പുതിയ വിദ്യാഭ്യാസ നയം ഉന്നത വിദ്യാഭ്യാസം (മുരളി തുമ്മാരുകുടി, നീരജ ജാനകി)

മുരളി തുമ്മാരുകുടി, നീരജ ജാനകി Published on 06 August, 2020
പുതിയ വിദ്യാഭ്യാസ നയം ഉന്നത വിദ്യാഭ്യാസം (മുരളി തുമ്മാരുകുടി, നീരജ  ജാനകി)
അറുപത് പേജുള്ള പുതിയ വിദ്യാഭ്യാസ നയത്തില്‍ പതിനേഴ് പേജുകളാണ് ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ളത് (പ്രൊഫഷണല്‍ വിദ്യാഭ്യാസം ഒഴികെ). ഉന്നത വിദ്യാഭ്യാസത്തെ അടിമുടി മാറ്റാന്‍ ഉതകുന്ന നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. പ്രധാനമായവ ഇവിടെ പറയാം.

1. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ വിപുലവും (മൂവായിരം കുട്ടികളോ അതിലധികമോ ഉള്ളത്) വിവിധ വിഷയങ്ങള്‍ ഒരേ സ്ഥാപനത്തില്‍ പഠിപ്പിക്കുന്നതും (ാൗഹശേറശരെശുഹശിമൃ്യ) ആകണമെന്നതാണ് ഏറ്റവും സുപ്രധാനമായ നിര്‍ദ്ദേശം. അടുത്ത പതിനഞ്ചു വര്‍ഷത്തിനകം ചെറുതോ ഒരേ വിഷയം മാത്രം പഠിപ്പിക്കുന്നതാ ആയ സ്ഥാപനങ്ങള്‍ (ഉദാഹരണം എഞ്ചിനീയറിങ്ങ് കോളേജുകള്‍, ബി എഡ് കോളേജുകള്‍) കൂടുതല്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതുമായ സ്ഥാപനങ്ങളാക്കി മാറ്റണം.

2. യൂണിവേഴ്‌സിറ്റികള്‍ 'റലലാലറ ീേ യല ൗിശ്‌ലൃേെശ്യ', 'മളളശഹശമശേിഴ ൗിശ്‌ലൃേെശ്യ', 'മളളശഹശമശേിഴ ലേരവിശരമഹ ൗിശ്‌ലൃേെശ്യ', 'ൗിശമേൃ്യ ൗിശ്‌ലൃേെശ്യ' എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ മാറ്റി യൂണിവേഴ്‌സിറ്റികള്‍ എന്ന ഒറ്റ പേരിലായിരിക്കും അറിയപ്പെടുക. യൂണിവേഴ്‌സിറ്റികള്‍ക്ക് ഗവേഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന 'റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയോ' അധ്യാപനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന 'ടീച്ചിങ് യൂണിവേഴ്‌സിറ്റിയോ' ആകാം. രണ്ടാണെങ്കിലും വിപുലവും പല വിഷയങ്ങള്‍ ഒരേ സ്ഥാപനത്തില്‍ പഠിപ്പിക്കുന്നുണ്ട് എന്നതും പ്രധാനമാണ്.
3. അഫിലിയേറ്റഡ് കോളേജ് എന്ന സംവിധാനം പതിനഞ്ചു വര്‍ഷം കൊണ്ട് ഇല്ലാതാക്കണം. ഇപ്പോഴുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും വേണമെങ്കില്‍ വളര്‍ന്ന് അല്ലെങ്കില്‍ കൂട്ടുകൂടി യൂണിവേഴ്‌സിറ്റികളാകുകയോ വേണ്ടത്ര മാറ്റങ്ങള്‍ വരുത്തി സ്വന്തമായി കരിക്കുലം സെറ്റ് ചെയ്യാനും ഡിഗ്രി കൊടുക്കാനും അര്‍ഹതയുള്ള ഓട്ടോണമസ് കോളേജുകളാകുകയോ ചെയ്യാം. പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങളാണ്. ഒരു നൂറ്റാണ്ടായി നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെ കൂച്ചുവിലങ്ങിട്ടിരിക്കുന്ന യൂണിവേഴ്‌സിറ്റി ബ്യുറോക്രസിയുടെ പിടിയില്‍ നിന്നും നമ്മുടെ കോളേജുകള്‍ വിടുതല്‍ നേടട്ടെ. ഓട്ടോണമസ് കോളേജുകളോടുള്ള കേരളത്തിലെ താത്വികമായ എതിര്‍പ്പുകളും ഓട്ടോണമി കൊടുത്താലും അതിനു മുകളില്‍ വീണ്ടും അനാവശ്യമായ നിയന്ത്രണങ്ങളും ആയിരിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ രീതിയും മാറ്റാനുള്ള ഒരു സുവര്‍ണാവസരമാണ്.

4. ഉന്നത വിദ്യാഭ്യാസത്തിന്റെ നിയന്ത്രണത്തിനായി ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (ഒഋഇക) എന്നൊരു പുതിയ സ്ഥാപനം ഉണ്ടാകും. ഇപ്പോള്‍ നമ്മുടെ യൂണിവേഴ്‌സിറ്റികളെ കെട്ടിവരിഞ്ഞിരിക്കുന്ന യു ജി സി യെ മാറ്റി 'ഹശഴവ േയൗ േശേഴവ'േ ആയിരിക്കും പുതിയ റെഗുലേറ്ററി സിസ്റ്റം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന്, അവരെ ഗ്രേഡ് ചെയ്യുന്നതിന്, അവര്‍ക്ക് സാന്പത്തിക സഹായം കൊടുക്കുന്നതിന്, അക്കാദമിക് പ്രോഗ്രാമുകളുടെ നിലവാരം നിജപ്പെടുത്തുന്നതിന് എന്നിങ്ങനെയായി നാലു സ്വതന്ത്ര വിഭാഗങ്ങള്‍ ഉള്‍പ്പെട്ടതായിരിക്കും ഒഋഇക. ഇനിയാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട നിര്‍ദ്ദേശം.

'ഠവല ളൗിരശേീിശിഴ ീള മഹഹ വേല ശിറലുലിറലി േ്‌ലൃശേരമഹ െളീൃ ഞലഴൗഹമശേീി (ചഒഋഞഇ), അരരൃലറശമേശേീി (ചഅഇ), എൗിറശിഴ (ഒഋഏഇ), മിറ അരമറലാശര ടമേിറമൃറ ടലേേശിഴ (ഏഋഇ) മിറ വേല ീ്‌ലൃമൃരവശിഴ മൗീേിീാീൗ ൌായൃലഹഹമ യീറ്യ (ഒഋഇക) ശെേലഹള ംശഹഹ യല യമലെറ ീി േൃമിുെമൃലി േുൗയഹശര റശരെഹീൗെൃല, മിറ ൗലെ ലേരവിീഹീഴ്യ ലഃലേിശെ്‌ലഹ്യ ീേ ൃലറൗരല വൗാമി ശിലേൃളമരല ീേ ലിൗെൃല ലളളശരശലിര്യ മിറ േൃമിുെമൃലിര്യ ശി വേലശൃ ംീൃസ. ഠവല ൗിറലൃഹ്യശിഴ ുൃശിരശുഹല ംശഹഹ യല വേമ േീള മ ളമരലഹല ൈമിറ േൃമിുെമൃലി േൃലഴൗഹമീേൃ്യ ശിലേൃ്‌ലിശേീി ൗശെിഴ ലേരവിീഹീഴ്യ.'
നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വരിഞ്ഞുമുറുക്കുന്നത് നിയമങ്ങളെക്കാള്‍ ഉപരി അത് നടപ്പിലാക്കുന്ന വ്യക്തികളാണെന്ന് കമ്മിറ്റി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സാങ്കേതികവിദ്യയില്‍ ഊന്നി ആളുകളുടെ ഇടപെടല്‍ കുറച്ചുകൊണ്ടുള്ള ഒരു സംവിധാനം അവര്‍ നിര്‍ദ്ദേശിക്കുന്നത്. കൊട് കൈ! .

5. നാലു വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍  യൂണിവേഴ്‌സിറ്റികളിലെ ഡിഗ്രികള്‍ നാലുവര്‍ഷം ആക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. അതേസമയം ഒരു വര്‍ഷത്തെ പഠനശേഷം സര്‍ട്ടിഫിക്കറ്റുമായോ രണ്ടു വര്‍ഷത്തെ പഠനത്തിന് ശേഷം ഡിപ്ലോമയുമായോ പുറത്തിറങ്ങാനുള്ള അവസരവും ഉണ്ട്. പതിനായിരക്കണക്കിന് തോറ്റ എന്‍ജിനീയര്‍മാരെ സൃഷ്ടിച്ച് അവരുടെ ആത്മവിശ്വാസവും മാതാപിതാക്കളുടെ സന്പാദ്യവും നശിപ്പിക്കുന്ന ഇപ്പോഴത്തെ സംവിധാനം മാറുമല്ലോ, നല്ലത്.

6. അക്കാഡമിക് ക്രെഡിറ്റ് ബാങ്കുകള്‍ ഉണ്ടാകുന്നു: ദേശീയമായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അക്കൗണ്ട് ഉള്ള ഒരു അക്കാഡമിക് ക്രെഡിറ്റ് ബാങ്ക് പോളിസി നിര്‍ദ്ദേശിക്കുന്നു, അവിടെ വിദ്യാര്‍ത്ഥി എവിടെ നിന്നു നേടിയ അക്കാഡമിക് ക്രെഡിറ്റുകളും നിക്ഷേപിക്കാം. ക്രെഡിറ്റുകള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നോ, മറ്റു യൂണിവേഴ്‌സിറ്റികളില്‍ നിന്നോ, ഇന്ത്യയില്‍ നിന്നോ, വിദേശത്തു നിന്നോ, കഌസ് റൂമില്‍ നിന്നോ, ഓണ്‍ലൈന്‍ ആയോ നേടാം. ഇവയെല്ലാം ചേര്‍ത്ത് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റോ, ഡിപ്ലോമയോ ബിരുദമോ നല്‍കാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മള്‍ പഠിക്കുന്ന ഒരോ വിഷയത്തിനും ഒരു നിശ്ചിതമായ മൂല്യം (ക്രെഡിറ്റ്) നല്‍കുന്നതും അത്തരത്തില്‍ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച ക്രെഡിറ്റ് മറ്റൊരു യൂണിവേഴ്‌സിറ്റിയില്‍ ഉപയോഗിക്കാനാകുന്നതും കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ലോകത്ത് പ്രാബല്യത്തിലുള്ളതാണ്. നമ്മള്‍ അല്പം വൈകിയാണെങ്കിലും അങ്ങോട്ട് പ്രവേശിക്കുകയാണ്.

7. വിവിധ വിഷയങ്ങളുടെ കൂടിച്ചേരല്‍: വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്പര്യമനുസരിച്ച് ആര്‍ട്‌സ്, സയന്‍സ്, ഭാഷ, എഞ്ചിനീയറിങ്ങ്, മെഡിസിന്‍, വൊക്കേഷണല്‍ വിഷയങ്ങള്‍, സംഗീതമോ മറ്റു കലകളോ ഒരുമിച്ചു പഠിക്കാനുള്ള അവസരമുണ്ടാക്കണമെന്നും ഡിഗ്രി പഠനം അതിനുള്ള ഫ്‌ലെക്‌സിബിലിറ്റി നല്‍കണമെന്നും പോളിസി നിര്‍ദ്ദേശിക്കുന്നു. ആര്‍ട്‌സും സയന്‍സും എഞ്ചിനീയറിങ്ങും അക്കാദമിക് വിഷയങ്ങളും വൊക്കേഷണല്‍ കോഴ്‌സുകളും എല്ലാം പരസ്പര പൂരകങ്ങള്‍ ആണെന്നുള്ള കാര്യവും ലോകം പണ്ടേ അംഗീകരിച്ചതാണ്. ഇന്ത്യയിലെ അതിപുരാതനമായ വിദ്യാഭ്യാസ പാരന്പര്യത്തിന്റെ ഭാഗവുമാണ്. ഇതൊക്കെ നമ്മള്‍ തിരിച്ചു പിടിക്കുന്നത് നല്ല കാര്യമാണ്.

8. മഹാ'മേരു'ക്കളുടെ വരവ്. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ സൗകര്യമുളളതും ഏറെ വലുപ്പമുള്ളതുമായ ഐ ഐ ടി കളോട് കിടപിടിക്കുന്ന പുതിയ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 'ങൗഹശേറശരെശുഹശിമൃ്യ ഋറൗരമശേീി മിറ ഞലലെമൃരവ ഡിശ്‌ലൃേെശ്യ' എന്നായിരിക്കും ഇതിന്റെ പേര്. പതിനായിരത്തിനു മുകളില്‍ വിദ്യാര്‍ഥികള്‍ ഒരേ കാന്പസില്‍ പഠിക്കുന്നതും അവിടെ മെഡിസിന്‍ തൊട്ടു ഫിലോസഫി വരെ പഠിപ്പിക്കുന്നതും വിദേശങ്ങളില്‍ സാധാരണമാണ്. അന്പതിനായിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റികളും യൂണിവേഴ്‌സിറ്റിയിലെ കുട്ടികളും അധ്യാപകരും ഭൂരിപക്ഷമുള്ള നഗരങ്ങളും പലയിടത്തും ഉണ്ട്. ഇത്തരത്തിലുള്ള ഒന്ന് കേരളത്തില്‍ എത്തിക്കാന്‍ നമ്മള്‍ ശ്രമിക്കണം. ആദ്യ സെറ്റ് ങഋഞഡ വില്‍ ഒന്ന് തീര്‍ച്ചയായും നമുക്ക് മേടിച്ചെടുക്കണം.

9. വിദ്യാഭ്യാസത്തിന്റെ ആഗോളവല്‍ക്കരണം  വിദേശത്തു നിന്നും നല്ല മാതൃകകള്‍ സ്വീകരിക്കുന്നത് കൂടാതെ ലോകത്തെ ആദ്യ നൂറു റാങ്ക് ഉള്ള വിദേശ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഇന്ത്യയില്‍ കാന്പസുകള്‍ തുറക്കാനും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കുന്നത് എളുപ്പമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ പുതിയ പോളിസിയില്‍ ഉണ്ട്. അതുപോലെതന്നെ ഇന്ത്യയിലെ നല്ല യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശത്ത് കാന്പസ് തുറക്കാനുള്ള അവസരവുമുണ്ടാകും. സ്വാഗതാര്‍ഹമായ നിര്‍ദ്ദേശങ്ങളാണ്.
10 . സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ പോലെ തന്നെ കണ്ട് 'ഹശഴവ േയൗ േശേഴവ'േറെഗുലേഷന്‍ നടത്തുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധിക്കുള്ളില്‍ ഫീസ് എത്ര വേണമെങ്കിലും വാങ്ങാമെന്നുമുള്ള നിര്‍ദ്ദേശങ്ങളുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പകുതി കുട്ടികള്‍ക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള സാന്പത്തിക സഹായം നല്‍കണമെന്നും സ്ഥാപനങ്ങള്‍ നടത്തി ഉണ്ടാക്കുന്ന പണം ആ സ്ഥാപനത്തില്‍ തന്നെ നിക്ഷേപിക്കണമെന്നും പോളിസി നിര്‍ദ്ദേശിക്കുന്നു. ഇതിനോട് കൂടി കൂടുതല്‍ വിദ്യാര്‍ഥികള്‍, വിവിധ വിഷയങ്ങള്‍, ഒരേ സ്ഥാപനത്തിന്റെ കീഴില്‍ കൊണ്ടുവരുന്നത്, എല്ലാം കൂട്ടി വായിച്ചാല്‍ നമുക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് തയ്യാറെടുക്കാന്‍ സമയമായി.

11.. ഉന്നത വിദ്യാഭ്യാസത്തിന് വരുന്ന കുട്ടികളുടെ എണ്ണം (ഏൃീ ൈഋിൃീഹഹാലി േഞമശേീ, ഏഋഞ) ഇപ്പോഴത്തെ 28 ശതമാനത്തില്‍ നിന്നും 2035 ആകുന്നതോടെ അന്പത് ശതമാനം ആക്കണമെന്നാണ് പോളിസി നിര്‍ദ്ദേശിക്കുന്നത്. അടുത്ത ഇരുപത് വര്‍ഷത്തിനകം ആയിരത്തിനും രണ്ടായിരത്തിനുമിടക്ക് പുതിയ സര്‍വ്വകലാശാലകള്‍ ഉണ്ടാകുമെന്നും അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഡിഗ്രി നല്കാന്‍ അവകാശമുള്ള ഓട്ടോണമസ് കോളേജുകള്‍ ഉണ്ടാകുമെന്നുമാണ് കരട് പോളിസി കണക്ക് കൂട്ടിയിരുന്നത്. പുതിയ പോളിസിയില്‍ അതില്ല. അതേസമയം വൊക്കേഷണല്‍ കോഴ്‌സുകള്‍ ഏഋഞ കണക്കു കൂട്ടുന്നതില്‍ ഉള്‍പ്പെടുത്തുമെന്നും പറയുന്നുണ്ട്. ഇത് രണ്ടു വ്യത്യസ്തമായ കാഴ്ചപ്പാടാണ്, എങ്ങനെയാണ് നടപ്പിലാക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം.
കേരളത്തിലാണ് ഇത്തരം ഒരു വിദ്യാഭ്യാസ നയം കൊണ്ടുവന്നിരുന്നത് എങ്കില്‍ ഇതിനകം എത്രയോ സമരപ്രഖ്യാപനങ്ങള്‍ നമ്മള്‍ കണ്ടേനെ. മുന്‍പ് പറഞ്ഞ ഓരോ ഖണ്ഡികയിലും ആശയപരമായും പ്രായോഗികമായും കേരളത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്, സമരങ്ങളും അടിപിടികളും ഉള്‍പ്പടെ. പക്ഷെ ഇനി എതിര്‍പ്പിന്റെ കാലമല്ല, പുതിയ നയം നടപ്പിലാക്കുന്‌പോള്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷക്കണക്കിന് കോടി രൂപയായിരിക്കും അടുത്ത പതിനഞ്ചു വര്‍ഷത്തിനകം ഈ രംഗത്തേക്ക് ഇറക്കാന്‍ പോകുന്നത്. എങ്ങനെയാണ് പുതിയ നയത്തിലെ നിര്‍ദ്ദേശങ്ങള്‍ അവസരമാക്കി മാറ്റി, പരമാവധി സ്ഥാപനങ്ങളും, അവക്കെല്ലാം സ്വയംഭരണാധികാരവും, പദ്ധതി വിഹിതവും അംഗീകാരവും നേടിയെടുക്കാന്‍ പറ്റുന്നത് എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. ഇതിനായി സര്‍ക്കാരും സ്വകാര്യ മേഖലയും ഒത്തു പ്രവര്‍ത്തിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക