Image

മുംബൈയില്‍ ശക്തമായ കാറ്റും മഴയും; വന്‍ നാശനഷ്ടം

Published on 05 August, 2020
മുംബൈയില്‍ ശക്തമായ കാറ്റും മഴയും; വന്‍ നാശനഷ്ടം

മുംബൈ: രണ്ടുദിവസമായി നിര്‍ത്താതെ പെയ്യുന്ന കനത്തമഴയ്ക്കിടയില്‍ മുംബൈയില്‍ ദുരിതം വിതച്ച് ശക്തമായ കാറ്റും. മുംബൈയിലെ കൊളാബയില്‍ 
മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. നിരവധി മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു.

60.70 കിലോമീറററില്‍ വീശിയ കാറ്റ് അഞ്ചുമണിയോടെ 107 കിലോമീറ്റര്‍ വേഗത കൈവരിക്കുകയായിരുന്നു. അടുത്തിടെ മുംബൈ അഭിമുഖീകരിച്ച നസര്‍ഗ ചുഴലിക്കാറ്റിനേക്കാള്‍ തീവ്രതയോടെയാണ് കാറ്റുവീശിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറ്റിന്റെ വേഗതയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കീഴ്‌മേല്‍ മറിയുന്ന ദൃശ്യങ്ങള്‍ 
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക