Image

ആന്ധ്രയില്‍ 10,128 പുതിയ കോവിഡ് രോഗികള്‍, തമിഴ്നാട്ടില്‍ 5175 കേസുകള്‍

Published on 05 August, 2020
ആന്ധ്രയില്‍ 10,128 പുതിയ കോവിഡ് രോഗികള്‍, തമിഴ്നാട്ടില്‍ 5175 കേസുകള്‍


ചെന്നൈ/ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 10,128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,86,461 ആയി.  ഇതുവരെ 1,04,354 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 1,681 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 80,426 പേരാണ് ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. 

അതേസമയം തമിഴ്നാട്ടില്‍ ഇന്ന് 5,175 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 112 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,73,460 ആയി. 4,461 പേരാണ് ഇതുവരെ മരണപ്പെട്ടത്. 54,184 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക