Image

ക്വാറന്റീനിലുള്ളവരെ ഉള്‍പ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്; കോട്ടയത്തിന് മന്ത്രിയുടെ അഭിനന്ദനം

Published on 05 August, 2020
ക്വാറന്റീനിലുള്ളവരെ ഉള്‍പ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്; കോട്ടയത്തിന് മന്ത്രിയുടെ അഭിനന്ദനം

ക്വാറന്റീനില്‍ കഴിയുന്നവരുടെ സമ്മര്‍ദം കുറയ്ക്കാനും സമ്പര്‍ക്കവ്യാപനം തടയുന്നതിനുള്ള ബോധവത്ക്കരണത്തിനുമായി സോഷ്യല്‍ മീഡിയയെ 
ഉപയോഗപ്പെടുത്തി 'കരംതൊടാതെ കരുതല്‍' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കോട്ടയം ജില്ലാ ഭരണകൂടം. പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും മറ്റു ജില്ലകള്‍ക്ക് മാതൃകയാണെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്ന ഒമ്പതിനായിരത്തോളം പേരെ ഉള്‍പ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചു. ഇതുകൂടാതെ, സമ്പര്‍ക്കവ്യാപനം എങ്ങനെ തടയാമെന്ന് വ്യക്തമാക്കുന്ന ചെറു വീഡിയോകളും പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക