Image

ബനഡിക്ട് മാര്‍പാപ്പയുടെ: രോഗം ഗുരുതരമല്ലെന്ന് വത്തിക്കാന്‍

Published on 05 August, 2020
ബനഡിക്ട് മാര്‍പാപ്പയുടെ: രോഗം ഗുരുതരമല്ലെന്ന് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി : ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ (93) ആരോഗ്യസ്ഥിതി അതീവഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡിനെ ഉദ്ധരിച്ച് ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണെങ്കിലും അത്ര ഗുരുതരമല്ലെന്നും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും വത്തിക്കാന്‍ പ്രതികരിച്ചു.

2013ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം ആദ്യമായി കഴിഞ്ഞമാസം ഇറ്റലിക്കു പുറത്തേക്കു യാത്ര ചെയ്ത അദ്ദേഹം അവിടെ നിന്നു മടങ്ങിയെത്തിക്കഴിഞ്ഞാണ് രോഗബാധിതനായത്. മൂത്ത സഹോദരന്‍ ഫാ.ജോര്‍ജ് റാറ്റ്‌സിങ്ങറെ (96) ബവേറിയയില്‍ സന്ദര്‍ശിച്ച ബനഡിക്ട് മാര്‍പാപ്പ മടങ്ങിയെത്തിയതിനു പിന്നാലെ സഹോദരന്‍ മരിക്കുകയും ചെയ്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക