Image

വെറുപ്പും അനീതിയുമുള്ളിടത്ത് രാമനില്ല: രാഹുല്‍ ഗാന്ധി

Published on 05 August, 2020
വെറുപ്പും അനീതിയുമുള്ളിടത്ത് രാമനില്ല: രാഹുല്‍  ഗാന്ധി

അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയ്ക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീരാമന്‍ സ്നേഹമാണെന്നും വെറുപ്പില്‍ പ്രകടമാകില്ലെന്നുമാണ് രാഹുലിന്റെ ട്വീറ്റ്.


മാനവികതയുടെ സ്വരൂപമാണ് മര്യാദാപുരുഷോത്തമനായ രാമന്‍. നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിന്റെ കാതലാണ് ആ ​ഗുണങ്ങള്‍. രാമന്‍ എന്നാല്‍ സ്നേഹമാണ്, ഒരിക്കലും വെറുപ്പില്‍ പ്രകടമാവില്ല. രാമന്‍ എന്നാല്‍ അനുകമ്ബയാണ്, ക്രൂരതയില്‍ പ്രകടമാവില്ല. രാമന്‍ എന്നാല്‍ നീതിയാണ്, ഒരിക്കലും അനീതിയുള്ളിടത്ത് രാമന്റെ സാന്നിധ്യമുണ്ടാകില്ല- എന്നാണ് രാഹുലിന്റെ ട്വീറ്റ്.

ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്ന പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് വിവാദമായിരുന്നു. ദേശീയ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്നാണ് പ്രിയങ്ക ​ഗാന്ധി ഇന്നലെ ട്വിറ്ററില്‍ കുറിച്ചത്. ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത.. ഇതൊക്കെയാണ് രാമന്‍. 


രാമന്‍ എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട് എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. പിന്നാലെയാണ് ഭൂമി പൂജയും ക്ഷേത്രനിര്‍മാണവും പരാമര്‍ശിക്കാതെ രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. 

Join WhatsApp News
TomAbraham 2020-08-05 09:21:18
Building a temple for Rama but not capable of building a Ramaraajya which our Father of Nation Gandhiji s dream was. Poor peasants of Bharat would never see their Lord Rama bringing food on their bowls.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക