Image

ബെയ്റൂട്ടില്‍ ഉഗ്രസ്ഫോടനം; നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ പിടിച്ചുകുലുക്കി

Published on 04 August, 2020
ബെയ്റൂട്ടില്‍ ഉഗ്രസ്ഫോടനം; നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ പിടിച്ചുകുലുക്കി

ബെയ്റൂട്ട്; ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഉഗ്രസ്ഫോടനം. ബെയ്റൂട്ട് നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ പൊട്ടിത്തെറിയുടെ വീഡിയോകള്‍ പുറത്തുവന്നു. ഇരട്ട സ്ഫോടനമുണ്ടായാതാണ് റിപ്പോര്‍ട്ട്.

2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. ആളാപയം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക