Image

തെരുവ് കച്ചവടക്കാരുടെ തുണിത്തരങ്ങള്‍ മോഷ്ടിച്ച് ആദായവില്‍പ്പന; പ്രതികര്‍ പിടിയില്‍

Published on 04 August, 2020
തെരുവ് കച്ചവടക്കാരുടെ തുണിത്തരങ്ങള്‍ മോഷ്ടിച്ച് ആദായവില്‍പ്പന; പ്രതികര്‍ പിടിയില്‍


കോഴിക്കോട്: നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന 
നടത്തുന്ന സംഘം അറസ്റ്റില്‍. കണ്ണാടിക്കല്‍ ഷാജി, കറുത്തേടത്ത് കായലം ടി.കെ. അബ്ദുള്‍കരീം, തിരൂര്‍ മുത്തൂര്‍ പൂക്കോയ, ചേവായൂര്‍ കെ.പി. ഫൈസല്‍ 
എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയത്.

മോഷ്ടിക്കുന്ന തുണിത്തരങ്ങള്‍ തെരുവോരങ്ങളില്‍ ആദായവില്‍പ്പനയിലൂടെ വിറ്റഴിക്കുന്നതാണ് രീതി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. ഒരു ചാക്ക് നിറയെ റെഡിമെയ്ഡ് തുണിത്തരങ്ങളും പ്രതികളില്‍നിന്ന് പിടിച്ചെടുത്തു. കോവിഡ് കാലത്തെ ഇളവില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കണ്ണാടിക്കല്‍ ഷാജി വിവിധ സ്റ്റേഷനുകളിലായി 20-ഓളം കേസുകളില്‍ പ്രതിയാണ്..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക