മോനിപ്പള്ളി: അകാലത്തില്‍ പൊലിഞ്ഞ മെറിനെ ഓര്‍ത്ത് ഉറ്റവരും ഉടയവരും ബുധനാഴ്ച നാട്ടില്‍ ഒത്തുചേരും. അങ്ങ് ഭൂഖണ്ഡങ്ങള്‍ക്കപ്പുറം മെറിന്‍റെ ശരീരം ആറടി മണ്ണ് ഏറ്റുവാങ്ങുന്‌പോള്‍ ഇങ്ങ് മെറിന്‍റെ ഓര്‍മകള്‍ തിരതല്ലുന്ന മോനിപ്പള്ളി ഊരാളില്‍ വീട്ടിലാവും ഉറ്റവര്‍ സംഗമിക്കുക. പ്രിയപ്പെട്ട മെറിന് കംപ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങളിലൂടെ അവര്‍ യാത്രാമൊഴിയേകും. സംസ്കാരം നാളെ അമേരിക്കയില്‍ നടക്കും.
മെറിന്‍റെ സംസ്കാര ശുശ്രൂഷകള്‍ നടക്കുന്ന ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.30ന് ഊരാളില്‍ വീട്ടില്‍ എല്ലാം ലൈവായി തെളിയും. സ്ക്രീനില്‍ തെളിയുന്ന അന്ത്യയാത്രാമൊഴിക്കപ്പുറം മാതാപിതാക്കളുടേയും സഹോദരിയുടേയും ഹൃദയത്താളില്‍ മെറിന്‍റെ ഓര്‍മ്മചിത്രങ്ങളാകും മിന്നിമറയുക. ഇതൊന്നുമറിയാതെ മെറിന്‍റെ മകള്‍ നോറ എല്ലാവര്‍ക്കുമൊപ്പമുണ്ടാകും.
മെറിന്‍റെ സംസ്കാരം നടക്കുന്ന നാളെ വൈകുന്നേരം അഞ്ചിന് മോനിപ്പള്ളി തിരുഹൃദയപ്പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന മൃതസംസ്കാരശുശ്രൂഷകളുടെ തത്സമയസംപ്രേക്ഷണത്തിലൂടെ മെറിന് യാത്രാമൊഴിയേകാനായി ഊരാളില്‍ വീട്ടില്‍ ഒത്തുചേരാനാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയ മെറിനെ ഭര്‍ത്താവ് നെവിന്‍ കുത്തികൊലപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിയാത്ത സാഹചര്യമായിരുന്നു.
കുറവിലങ്ങാട്: അമേരിക്കയില്‍ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തിയ മലയാളി നഴ്‌സ് മോനിപ്പള്ളി ഊരാളില്‍ മെറിന്‍ ജോയി(28)യുടെ സംസ്കാരം നാളെ അമേരിക്കയില്‍ നടത്തും. താംപയിലെ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ പള്ളിയിലാണ് സംസ്കാരം. നാളെ അമേരിക്കന്‍ സമയം രാവിലെ 11ന് ആരംഭിയ്ക്കുന്ന സംസ്കാരശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് രണ്ടിന് സമാപിക്കും. മൃതദേഹം ഇന്നലെ അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്നലെ അമേരിക്കന്‍ സമയം രണ്ടുമുതല്‍ ആറുവരെ മൃതദേഹം ഫ്‌ളോറിഡയില്‍ പൊതുദര്‍ശനത്തിന് വെച്ചു. പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല