Image

കര്‍ണാടകയില്‍ ആശങ്ക പരത്തി കൊറോണ രോഗം വ്യാപിക്കുന്നു.

Published on 04 August, 2020
 കര്‍ണാടകയില്‍ ആശങ്ക പരത്തി കൊറോണ രോഗം വ്യാപിക്കുന്നു.
ബെംഗളൂരു: കര്‍ണാടകയില്‍ ആശങ്ക പരത്തി കൊറോണ രോഗം വ്യാപിക്കുന്നു. മുഖ്യമന്ത്രി യെഡിയൂരപ്പക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും രോഗം ബാധിച്ചു. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. യെഡിയൂരപ്പയുമായി സമ്പര്‍ക്കമുള്ളവരുടെ നീണ്ട പട്ടികയില്‍ പ്രമുഖര്‍ ഉള്‍പ്പെടും. ഇതില്‍ ആറ് പേര്‍ക്ക് കൂടി ഇപ്പോള്‍ രോഗം കണ്ടു. മുഖ്യമന്ത്രിയും മകളും പ്രതിപക്ഷ നേതാവുമെല്ലാം ഒരേ ആശുപത്രിയിലാണ് ചികില്‍സ തേടിയിരിക്കുന്നത്. പ്രമുഖര്‍ക്ക് രോഗം ബാധിക്കുകയും ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തതോടെ കര്‍ണാടകയിലെ കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. യെഡിയൂരപ്പയുടെ സമ്പര്‍ക്ക പട്ടികയില്‍ പ്രമുഖരാണുള്ളത്.
മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പ്രൈമറി സമ്പര്‍ക്കത്തില്‍ 75 പേരാണുള്ളത്. ഇവരുടെ പരിശോധന നടത്തി വരികയാണ്. ആറ് പേര്‍ക്ക് ഇതില്‍ രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരോട് പരിശോധനാ ഫലം വരുന്നത് വരെ ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതില്‍ 30 പേരെ പരിശോധിച്ചപ്പോള്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒട്ടേറെ പേരുടെ ഫലം ലഭിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക