Image

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സുപ്രധാന ജോലികള്‍ പൊലീസിനെ ഏല്‍പ്പിച്ചത് സംസ്ഥാനത്തെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്കും നയിക്കുമെന്ന് രമേശ് ചെന്നിത്തല

Published on 04 August, 2020
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സുപ്രധാന ജോലികള്‍ പൊലീസിനെ ഏല്‍പ്പിച്ചത് സംസ്ഥാനത്തെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്കും നയിക്കുമെന്ന്  രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സുപ്രധാന ജോലികള്‍ ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പൊലീസിനെ ഏല്‍പ്പിച്ചത് സംസ്ഥാനത്തെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്കും നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിലാണ്  അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഡ് വ്യാപനത്തിന്റെ കാരണം സംസ്ഥാനത്തെ അധികൃതരുടെ അലംഭാവമാണെന്ന് കുറ്റസമ്മതം നടത്തിയ മുഖ്യമന്ത്രി അത് അപകടമായെന്ന് കണ്ടപ്പോള്‍ കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നതെന്നും തുറന്ന കത്തില്‍ രമേശ് ചെന്നത്തല ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക