Image

സ്വര്‍ണക്ക‌ടത്ത്; സ്വപ്നക്കെതിരെ UAPA നിലനില്‍ക്കുമെന്ന് എന്‍.ഐ.എ

Published on 04 August, 2020
സ്വര്‍ണക്ക‌ടത്ത്; സ്വപ്നക്കെതിരെ UAPA നിലനില്‍ക്കുമെന്ന് എന്‍.ഐ.എ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ. 20 തവണയായി 200 കിലോ സ്വര്‍ണം പ്രതികള്‍ കടത്തിയതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

എന്നാല്‍ സ്വര്‍ണകടത്ത് നികുതി വെട്ടിപ്പ് കേസല്ലേയെന്നും യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്നും വാദത്തിനിടെ അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു.

സ്വര്‍ണകടത്ത് നികുതി വെട്ടിപ്പ് കേസല്ലേ എന്നായിരുന്നു വാദം ആരംഭിച്ച ഉടനെ അന്വേഷണ സംഘത്തോടുള്ള കോടതിയുടെ ചോദ്യം. യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു എന്നാല്‍ രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമായതിനാല്‍ രാജ്യദ്രാഹക്കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് എന്‍ഐഎ വാദിച്ചു. 

കേസ് ഡയറിയും വസ്തുതാ റിപ്പോര്‍ട്ടും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തതെന്ന പ്രതിഭാഗത്തിന്റെ വാദം എന്‍ഐഎ ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തള്ളി.

മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോട് ഇക്കാര്യത്തില്‍ നന്ദിയുണ്ട്. കേസിലെ മുഖ്യപ്രതികളിലൊരാളായ റമീസിന്റെ കസ്റ്റഡി കാലാവധി കോടതി മൂന്നു ദിവസം കൂടി നീട്ടി. 

ഇയാളെ വീണ്ടം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സാമ്ബത്തിക കുറ്റാന്വേഷണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്. മണ്ണാര്‍കാട് സ്വദേശി ഷഫീക്ക്, പെരിന്തല്‍മണ്ണ സ്വദേശി ഷറഫുദ്ദീന്‍ എന്നിങ്ങനെ രണ്ടു പേര്‍ കൂടി കേസില്‍ അറസ്റ്റിലായി. പണം മുടക്കിയവര്‍ക്കായി സന്ദീപില്‍ നിന്ന് സ്വര്‍ണ്ണം എത്തിച്ചു നല്‍കുന്നതിന് ഇടനില നിന്നവരാണ് ഇരുവരും.

കേസന്വേഷണത്തിന്റെ ഭാഗമായി ദുബായില്‍ പോകാന്‍ അന്വേഷണസംഘം കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി തേടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക