Image

സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികള്‍, ജയദേവിന് അഞ്ചാം റാങ്ക്

Published on 04 August, 2020
സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികള്‍, ജയദേവിന് അഞ്ചാം റാങ്ക്

ന്യൂഡെല്‍ഹി: 2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. 


പതിവുപോലെ ഇക്കുറിയും റാങ്ക് നിലയില്‍ മലയാളികള്‍ മുന്‍ നിരയില്‍ തന്നെയുണ്ട്.


ആദ്യ 100 റാങ്കുകളില്‍ 11 മലയാളികളും ഉള്‍പ്പെടുന്നു. സി എസ് ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്.


റാങ്ക് നേടിയ മലയാളികള്‍; (റാങ്ക്, പേര് എന്നീ ക്രമത്തില്‍)

5 സി എസ് ജയദേവ്

36 ആര്‍ ശരണ്യ

40 അശ്വതി ശ്രീനിവാസ്

45 സഫ്‌ന നസ്‌റുദ്ദീന്‍

47 ആര്‍ ഐശ്വര്യ

55 അരുണ്‍ എസ് നായര്‍

68 എസ് പ്രിയങ്ക

71 ബി യശശ്വിനി

89 നിഥിന്‍ കെ ബിജു

92 എ വി ദേവി നന്ദന

99 പിപി അര്‍ച്ചന


www.upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ആകെ 927 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക