പുത്തന്‍കുരിശില്‍ 75കാരിക്കു നേരെ ലൈംഗിക ക്രമണം; സ്വകാര്യ ഭാഗങ്ങളിലടക്കം മാരക പരിക്ക്
VARTHA
04-Aug-2020
VARTHA
04-Aug-2020
കൊച്ചി: കൊവിഡ് കാലത്ത് വയോധികയ്ക്ക് നേരെ മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രമം. എറണാകുളം പുത്തന്‍കുരിശിലാണ് 75കാരിയെ അതിരകൂരമായ വിധത്തില്‍ ആക്രമണത്തിന് ഇരയാക്കിയത്. സ്വകാര്യ ഭാഗങ്ങളിലടക്കം മാരകമായി പരിക്കേല്‍പ്പിച്ചു. ഗുരുതരാവസ്ഥയിലായ വൃദ്ധയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്്ക്ക് വിധേയമാക്കി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു.
ഞായറാഴ്ച അയല്‍വീട്ടില്‍ വച്ചാണ് വൃദ്ധ ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് വീട്ടുകാര്‍ ഇവരെ സ്വന്തം വീട്ടിലേക്ക് മാറ്റി. ഗുരുതരാവസ്ഥയില്‍ കിടന്ന ഇവരെ പിന്നീട് സമീപത്തുള്ള ഒരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്നുമാണ് കോലഞ്ചേരിയിലേക്ക് മാറ്റിയത്.

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ സ്ത്രീയും അവരുടെ മകനും അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments