Image

സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ആദ്യ നൂറുപേരില്‍ ത്ത് മലയാളികള്‍

Published on 04 August, 2020
സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ആദ്യ  നൂറുപേരില്‍ ത്ത് മലയാളികള്‍


ന്യുഡല്‍ഹി: 2019ല്‍ നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടത്തിയ പരീക്ഷയുടെയും ഈ വര്‍ഷം ഫെബ്രുവരി-ഓഗസ്റ്റ് വരെ നടത്തിയ അഭിമുഖ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 

പ്രദീപ് സിംഗിനാണ് ഒന്നാം റാങ്ക്, ജറ്റിന്‍ കിഷോര്‍, പ്രതിഭ വര്‍മ്മ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. 829 പേരാണ് നിയമനത്തിന് അര്‍ഹത നേടിയിരിക്കുന്നത്. 

സി.എസ് ജയദേവ്(5,)ആര്‍ ശരണ്യ (36) ഷഫ്‌ന നസറുദ്ദീന്‍(45) ആര്‍.ഐശ്വര്യ (47), അരുണ്‍ എസ്. നായര്‍(55), എസ്.പ്രിയങ്ക(68) ബി.യശസ്വിനി(71), നിതിന്‍ കെ.ബിജു(89),  എ.വി ദേവിനന്ദന(92), പി.പി അര്‍ച്ചന (99) എന്നിവരാണ് കേരളത്തില്‍ നിന്നും റാങ്ക് പട്ടികയിലെ ആദ്യ 100ല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

നിലവില്‍ ഐ.എ.എസില്‍ 180, ഐ.എഫ്.എസില്‍ 24, ഐ.പി.എസില്‍ 150, ഗ്രൂപ്പ് എ വിഭാഗത്തില്‍ 438, ഗ്രൂപ്പ് ബി വിഭാഗത്തില്‍ 135 ഒഴിവുകളാണുള്ളത്. ജനറല്‍ വിഭാഗത്തിന് 397, ഇഡബ്ല്യൂഎസ്-83, ഒബിസി 251, എസ്.സി -129, എസ്.ടി -67 എന്നിങ്ങനെയാണ് നിയമനം. മൊത്തം 927 ഒഴിവുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക