Image

അ​യോ​ദ്ധ്യ​യി​ലെ രാമക്ഷേത്ര പൂ​ജ നടക്കാനിരിക്കെ ഒ​രു പൂ​ജാ​രി​ക്ക് കൂ​ടി കൊറോണ

Published on 04 August, 2020
അ​യോ​ദ്ധ്യ​യി​ലെ രാമക്ഷേത്ര  പൂ​ജ   നടക്കാനിരിക്കെ ഒ​രു പൂ​ജാ​രി​ക്ക് കൂ​ടി കൊറോണ

അ​യോ​ദ്ധ്യ​യി​ലെ രാമക്ഷേത്രത്തിന്റെ പൂ​ജ ച​ട​ങ്ങു​ക​ള്‍ നടക്കാനിരിക്കെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ ഒ​രു പൂ​ജാ​രി​ക്കു കൂ​ടി കൊറോണ സ്ഥി​രീ​ക​രി​ച്ചു. സ​ഹ​പൂ​ജാ​രി പ്രേം ​കു​മാ​ര്‍ തി​വാ​രി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മുന്‍പ് ക്ഷേ​ത്ര​ത്തി​ലെ മ​റ്റൊ​രു സ​ഹ​പൂ​ജാ​രി​യാ​യ പ്ര​ദീ​പ് ദാ​സി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 


പ്ര​ദീ​പ് ദാ​സി​ന് രോ​ഗം ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​വു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പ​ട്ട മു​ഖ്യ പൂ​ജാ​രി സ​ത്യേ​ന്ദ്ര ദാ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. തി​വാ​രി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് സ​ത്യേ​ന്ദ്ര ദാ​സ് പ്രതികരിച്ചു.


അതേസമയം അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ നടത്തുന്നതിന് മുഹൂര്‍ത്തം നിശ്ചയിച്ച വ്യക്തിക്ക് വധഭീഷണി. പണ്ഡിറ്റ് എന്‍.ആര്‍.വിജയേന്ദ്ര ശര്‍മ്മയ്ക്കാണ് ഫോണ്‍സന്ദേശത്തിലൂടെ സുരക്ഷ ഭീഷണി ലഭിച്ചത്. 


കര്‍ണാടകയിലെ ബെല്‍ഗാവി സ്വദേശിയായ ഇദ്ദേഹത്തിന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ച്‌ വരികയായിരുന്നു. ഭൂമി പൂജ ഓഗസ്റ്റ് അഞ്ചിന് നിശ്ചയിച്ചതെന്തിനാണെന്നും, നിങ്ങള്‍ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എന്തിനാണ് ആഗ്രഹിക്കുന്നതെന്നും ചോദിച്ചായിരുന്നു സന്ദേശങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക