Image

നടിയെ ആക്രമിച്ച കേസ്: വിചാരണ ആറു മാസം കൂടി നീട്ടി

Published on 04 August, 2020
 നടിയെ ആക്രമിച്ച കേസ്: വിചാരണ ആറു മാസം കൂടി നീട്ടി


ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കുള്ള സമയപരിധി ആറു മാസം കൂടി നീട്ടി. വിചാരണ കോടതി ജഡ്ജിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം കാലാവധി ജൂലായ് അവസാനം അവസാനിച്ചിരുന്നു. 

കൊവിഡ് ലോക്ഡൗണ്‍ മൂലം കോടതി മാര്‍ച്ച് അവസാനം മുതല്‍ അടച്ചിടേണ്ടി വന്നതോടെ ഏറെക്കാലം വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക