Image

കൊവിഡ് പ്രതിരോധം: പോലീസിനെ ഏല്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകള്‍

Published on 04 August, 2020
കൊവിഡ് പ്രതിരോധം: പോലീസിനെ ഏല്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകള്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനുള്ള നടപടികള്‍ പോലീസിനെ ഏല്പിക്കുന്നതില്‍ ആരോഗ്യ മേഖലയിലെ സര്‍വീസ് സംഘടനകള്‍ക്ക് കടുത്ത അതൃപ്തി. ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നടപടിയാണിതെന്ന് ഐ.എം.എ, കെ.ജി.എം.ഒ.എ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന എന്നിവ കുറ്റപ്പെടുത്തി. 

വിദഗ്ധര്‍ ചെയ്യേണ്ട ചുമതലകള്‍ പോലീസിനെ ഏല്പിക്കരുതെന്നും സമ്പര്‍ട്ട പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ പോലീസിനെ ഏല്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കാണിച്ച് കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോഗ്യപ്രവര്‍ത്തകരെ നിരാശരാക്കുന്നതാണ് നടപടിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന ആരോപിച്ചു. 

ആരോഗ്യവിഷയത്തില്‍ പരിശീലനം നേടിയവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. ക്വാറന്റീനിലുളള ആളുകളുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ തുടര്‍നടപടികള്‍  സ്വീകരിക്കാനും മാത്രമേ പോലീസിനെ ഏല്‍പ്പിക്കേണ്ടതുളളൂ. ആരോഗ്യപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ വിട്ടുനല്‍കണമെന്ന് കെ.ജി.എം.ഒ.എ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക