Image

അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് ശിവസേന ഒരു കോടി രൂപ നല്‍കി

Published on 04 August, 2020
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് ശിവസേന ഒരു കോടി രൂപ നല്‍കി

മുംബൈ : അയോധ്യയില്‍ നാളെ നടക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കാനിടയില്ലെങ്കിലും ശിവസേന ആവേശത്തില്‍. 


ഭരണസഖ്യമായ മഹാ വികാസ് അഘാഡിയില്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഉദ്ധവ് ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്ന് സൂചനയുണ്ടങ്കിലും കോവിഡ് ഭീഷണിയാണ് കാരണമായി പറഞ്ഞിരിക്കുന്നത്. ഭൂമിപൂജ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കണമെന്ന് ഉദ്ധവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.


ക്ഷേത്ര നിര്‍മാണത്തിന് അടിത്തറ ഒരുക്കിയത് ശിവസേനയാണെന്ന് ബിജെപിയും വിഎച്ച്‌പിയും സംഘ് പരിവാറും അംഗീകരിച്ചതാണെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. 'പ്രധാനമന്ത്രി പങ്കെടുക്കുന്നു എന്നതാണ് പ്രധാനം. മുഖ്യമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും അവിടെ പോകാം'- ചടങ്ങ് നന്നായി നടക്കട്ടെ എന്നാശംസിച്ച്‌ സഞ്ജയ് റാവുത്ത് പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിന് പാര്‍ട്ടി ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് റാവുത്ത് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക