യുവധാര പ്രകാശനോദ്ഘാടനം റവ: മനോജ് ഇടിക്കുള നിർവഹിച്ചു
AMERICA
03-Aug-2020
അജു വാരിക്കാട്
AMERICA
03-Aug-2020
അജു വാരിക്കാട്

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ നോർത്തമ്മേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ 2020 -23 വർഷത്തെ പ്രഥമ യുവധാര പതിപ്പിന്റെ പ്രകാശനോൽഘാടനം ഓഗസ്റ്റ് 2ന് ഞായറാഴ്ച രാത്രി 9 മണിക്ക് ഭദ്രാസന യുവജനസഖ്യം പ്രസിഡണ്ട് റവ: സാം ടി മാത്യു അച്ചന്റെ അധ്യക്ഷതയിൽ നടന്ന ലളിതമായ വെർച്ച്വൽ ചടങ്ങിൽ വച്ചു മാർത്തോമാ സഭാ നോർത്തമ്മേരിക്ക യൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ: മനോജ് ഇടിക്കുള നിർവഹിച്ചു.
അൽഫി ജോസിന്റെ ശ്രുതിമധുരമായ ഗാനത്തോടെയും, ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമാ ഇടവക വികാരി റവ: അനീഷ് തോമസ് അച്ചന്റെ പ്രാർത്ഥനയുടെയും ആരംഭിച്ച ചടങ്ങിൽ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ബിജി ജോബി ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓരോ സംഭവങ്ങൾ നമ്മുടെ ചുറ്റുപാടും നടക്കുന്നത് കാണുമ്പൊൾ നമ്മുടെ ജീവിതത്തിന്റെ അനിശ്ചിതത്ത്വത്തെ പറ്റി നാം ഓർക്കണം, ലഭിക്കുന്ന ഓരോ ദിവസവും അമൂല്യമാണ്. ഈ സങ്കീർണതകളിൽ നമ്മെ നിലനിർത്തുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്. വിശ്വാസത്തിൽ ഉറച്ചു നിന്നു കൊണ്ട് യുവജനസഖ്യം മുൻപോട്ടു പോകണം എന്ന് ആശംസിച്ചു കൊണ്ട് ഭദ്രാസന സെക്രട്ടറി റവ: മനോജ് ഇടിക്കുള 2020 -23 വർഷത്തെ പ്രഥമ യുവധാര പതിപ്പിന്റെ ഉൽഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച് വികാരി റവ: മാത്യു മാത്യൂസ് അച്ചനും, മുൻ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി സന്തോഷ് എബ്രഹാമും ആശംസകൾ അറിയിച്ചു. അതിനു ശേഷം യുവധാരയുടെ ചീഫ് എഡിറ്റർ ബിൻസി ജോൺ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അതോടൊപ്പം ലേഖനങ്ങളും കവിതകളും മറ്റും എഴുതി അയച്ചു തന്ന എല്ലാ സഖ്യം സ്നേഹിതർക്കും തന്നോടൊപ്പം എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയി പ്രവർത്തിച്ചവരുമായ അൻസി മനോജ്, അനീഷ് ജോയ്‌സൺ, ജസ്റ്റിൻ ജോസ്, മെർലിൻ വിപിൻ, സോണി ജോസഫ്, വിജു വർഗ്ഗിസ് എന്നിവർക്കും നന്ദി അർപ്പിച്ചു.

അറ്റ്ലാന്റ്റാ മാർത്തോമാ ഇടവക വികാരി റവ: അജു എബ്രഹാമിന്റെ പ്രാർത്ഥനയോടെ ചടങ്ങു സമംഗളം പര്യവസാനിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments