Image

ഹലോ ഫ്രണ്ട്‌സിന്റെ ഓണ്‍ലൈന്‍ നൃത്ത സമര്‍പ്പണത്തിന് വലിയ ജനപ്രീതി

Published on 03 August, 2020
ഹലോ ഫ്രണ്ട്‌സിന്റെ ഓണ്‍ലൈന്‍ നൃത്ത സമര്‍പ്പണത്തിന് വലിയ ജനപ്രീതി


സൂറിച്ച്: ലോകമെമ്പാടുമുള്ള മനുഷ്യര്‍ മനസുകൊണ്ടും ശരീരം കൊണ്ടും അസ്വസ്ഥമായിരിക്കുന്ന മഹാമാരിക്കാലത്ത് ഡാന്‍സ് ഫെസ്റ്റിവലുമായി ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലന്‍ഡ് മുന്നേറുന്നു. അസ്വസ്ഥമായ മനസുകള്‍ക്ക് ശാന്തി പകരാനും നിങ്ങള്‍ ഒറ്റയ്ക്കല്ല ഞങ്ങള്‍ കൂടെയുണ്ട് എന്ന പൊതുബോധം ജനിപ്പിക്കുവാനും വേണ്ടി ഒരുക്കിയതാണ് ഓണ്‍ലൈന്‍ നൃത്തോത്സവം.

സംഗീത സമര്‍പ്പണത്തിന് ലഭിച്ച അദ്ഭുതപൂര്‍വമായ പിന്തുണയാണ് ഹാലോ ഫ്രണ്ട്‌സിനെ നൃത്തോത്സവത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. ജൂണ്‍ 14 നു തുടങ്ങിയ നൃത്തോത്സവം ഏകദേശം 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. പങ്കാളികളുടെ കൂടിയ സാന്നിധ്യം കാരണം ക്ലോസിഗ് സെറിമണി നീട്ടിവച്ചു.

കൊറോണകാലത്ത് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് മാനസിക പിന്തുണയുമായി വന്ന ഹലോ ഫ്രണ്ട്‌സിന്റെ മാതൃക പിന്തുടര്‍ന്ന് വിവിധ സാന്ത്വന കൂട്ടങ്ങള്‍ നിലവില്‍ ഉണ്ട്. തങ്ങളെ കൊണ്ട് ചെയ്യാവുന്ന എളിയതും ആശയപരവുമായ സഹായങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കുവാന്‍ ഹലോ ഫ്രണ്ട്‌സ് ടീം ശ്രദ്ധിച്ചു പോരുന്നു.ആശയ സംവാദങ്ങളും വിനിമയങ്ങളും നടത്തി വരുന്ന ഹലോ ഫ്രണ്ട്‌സ് സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ പ്രസക്തി വര്‍ത്തമാനക്കാലത്ത് മലയാളി പ്രവാസ മൂഹത്തില്‍ പ്രസക്തമാണ്.

സാമൂഹ്യ പ്രതിബദ്ധതയോടെ സാമൂഹ്യ സേവനവും സാമൂഹ്യ ഇടപെടലുകളും നടത്തുന്ന ഹലോ ഫ്രണ്ട്‌സ് നിരവധി കൂട്ടായ്മകള്‍ക്കും മാതൃകയായി. ടോമി തൊണ്ടാംകുഴി അഡ്മിന്‍ ആയുള്ള സാമൂഹ്യ മാധ്യമ കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവേര്‍ണിംഗ് ബോഡി ചുക്കാന്‍ പിടിക്കുന്നു.

നൃത്തോത്സവം കാണുവാനും ആസ്വദിക്കുവാനും f / hallofriendsswitzerland സന്ദര്‍ശിക്കുക .

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക