Image

രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 8 ന്

Published on 03 August, 2020
 രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 8 ന്


ലണ്ടന്‍: സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 8 നു നടക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ഇത്തവണയും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക .

ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വന്‍ഷനില്‍ , സീറോ മലങ്കര സഭയുടെ യുകെ കോ ഓര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ , അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകനും കുടുംബ പ്രേഷിതനുമായ ബ്രദര്‍ ഫ്രാന്‍സിസ് നിലമ്പൂര്‍ , യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവര്‍ത്തകയും സെഹിയോന്‍ യുകെ ശുശ്രൂഷകയുമായ ബാര്‍ബറ ലാംബ്രോസ് എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .

രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും മലയാളം കണ്‍വന്‍ഷന്‍ . ഒരു മണി മുതല്‍ 3 വരെ കുട്ടികള്‍ക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിംഗ്ഡം ടീം നേതൃത്വം നല്‍കും . 3 മുതല്‍ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കണ്‍വന്‍ഷനും നടക്കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ?+44 7506 810177?, അനീഷ് ?07760 254700?, ബിജുമോന്‍ മാത്യു ?07515 368239?.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക