Image

അമ്മയെ മോഡലാക്കി മാളവിക: കിടിലന്‍ ലുക്കില്‍ പാര്‍വതി ജയറാം

Published on 03 August, 2020
അമ്മയെ മോഡലാക്കി മാളവിക: കിടിലന്‍ ലുക്കില്‍ പാര്‍വതി ജയറാം


ഒരു കാലത്ത് മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളായിരുന്നു പാര്‍വതി. സിനിമാലോകത്ത് അശ്വതി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന നടി പാര്‍വതി പിന്നീട് നടന്‍ ജയറാമിന്റെ ജീവിതസഖിയായി. അക്കാലത്ത് വിവാഹശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായി ഇടവേള എടുത്ത നടിമാരിലൊരാളായി മാറുകയായിരുന്നു പാര്‍വതിയും. എങ്കിലും മലയാളികള്‍ക്ക് നടിയോടുള്ള ഇഷ്ടം കൂടിക്കൊണ്ടേയിരുന്നു. സ്റ്റേജ് ഷോ കളിലും അവാര്‍ഡ് വേദികളിലുമൊക്കെയായി പാര്‍വതി മലയാളികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

പ്പോഴിതാ പാര്‍വതിയുടെ പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.തൂവെള്ള സാരിയണിഞ്ഞ് ഡിസൈനര്‍ ബ്ലൌസും ഹൈനെക്ക് ലേസ് പീസും ധരിച്ചാണ് പാര്‍വതി എത്തിയിരിക്കുന്നത്. മകള്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ് എന്നാണ് പാര്‍വതി പറയുന്നത്. പാര്‍വതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സുന്ദരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക