Image

കുട്ടികളുടെ തൊണ്ടയില്‍ നാണയം കുടുങ്ങിയാല്‍ ഇവ ചെയ്യുക

Published on 03 August, 2020
കുട്ടികളുടെ തൊണ്ടയില്‍ നാണയം കുടുങ്ങിയാല്‍ ഇവ ചെയ്യുക
കുട്ടികളുടെ തൊണ്ടയില്‍ നാണയമോ കടലയും കശുവണ്ടിയുംപോലുള്ള ഭക്ഷണസാധനമോ കുടുങ്ങി മരണം സംഭവിക്കുന്നതു തികച്ചും നിര്‍ഭാഗ്യകരമാണ്. കുട്ടികളുടെ തൊണ്ടയില്‍ ഇത്തരം വസ്തുക്കള്‍ കുടുങ്ങിയാല്‍ മനഃസാന്നിധ്യം കൈവിടാതിരിക്കലാണ് ആദ്യം ചെയ്യേണ്ടതെന്ന് എറണാകുളം മെഡിക്കല്‍ സെന്ററിലെ ഇഎന്‍ടി വിഭാഗം മേധാവിയും ഇഎന്‍ടി സര്‍ജനുമായ ഡോ. വി.ഡി. പ്രദീപ് കുമാര്‍ പറയുന്നു.

സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കള്‍ കുട്ടിയെ എടുത്ത് ഏതെങ്കിലും വാഹനം വിളിച്ച് അടുത്ത ആശുപത്രിയിലെത്തിക്കാറാണു പതിവ്. പലപ്പോഴും അവിടെ എത്തുമ്പോഴേക്കും സമയനഷ്ടം മൂലം കുട്ടിയുടെ മരണം വരെ സംഭവിക്കും.&ിയുെ;തൊണ്ടയുടെ ഭാഗത്താണു പലപ്പോഴും ഇത്തരം വസ്തുക്കള്‍ കുടുങ്ങുക. അപ്പോള്‍ ശ്വാസനാളം അടയും. അതോടെ വായുസഞ്ചാരം അടഞ്ഞു ശബ്ദമില്ലാതെയാകും. കുട്ടി കുഴഞ്ഞുവീഴാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാവുന്ന ചില എളുപ്പമാര്‍ഗങ്ങള്‍ ഡോ. പ്രദീപ് കുമാര്‍ വിശദീകരിക്കുന്നു:

തലകീഴായി പിടിക്കുക

മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ കാലു പൊക്കി തല കീഴായി പിടിക്കുക. കുട്ടിയുടെ അവസ്ഥ കണ്ടു വിഷമിക്കരുത്. തലകീഴാക്കി കുട്ടിയുടെ പുറംഭാഗത്തു നന്നായി അടിക്കുക. ശക്തിയായി അടിക്കുമ്പോള്‍തന്നെ തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തേക്കു തെറിക്കും.

തലയിണയില്‍ കിടത്താം

കുറച്ചുകൂടി മുതിര്‍ന്ന കുട്ടികളാണെങ്കില്‍ പെട്ടെന്നുതന്നെ രണ്ടു തലയിണ എടുത്ത് അതിനുമുകളില്‍ കുട്ടിയെ കമഴ്ത്തി കിടത്തുക. നെഞ്ചിന്റെ പുറം ഭാഗത്തു നാലോ അഞ്ചോ തവണ ശക്തിയായി അടിക്കുക. അപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തേക്കു തെറിക്കും.

വിരലിടരുത്

തൊണ്ടയില്‍ വിരലിട്ട് ഇളക്കാന്‍ പാടില്ല. വായിലാണു വസ്തുവുള്ളതെങ്കില്‍ വിരലിട്ടു തോണ്ടിയെടുക്കുന്നതില്‍ അപാകതയില്ല. തൊണ്ടയിലുള്ള വസ്തു വിരലിട്ട് എടുക്കാന്‍ ശ്രമിച്ചാല്‍ അതു കൂടുതല്‍ ഉള്ളിലേക്കു പോകാന്‍ ഇടയാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക