തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണത്തിനുള്ള പൂര്‍ണ ചുമതല പോലീസിന് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. സമ്ബര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുകയാണ്. കണ്ടെയിന്മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പോലീസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രോഗവ്യാപന തോത് വര്‍ധിക്കാന്‍ ഇത് പ്രധാനകാരണമാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണത്തിനുള്ള പൂര്‍ണ ചുമതല പോലീസിന് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ടെയിന്മെന്റ് സോണിനകത്തേക്കും പുറത്തേക്കും പ്രവേശനമുണ്ടായിരിക്കില്ല. അവശ്യ സാധനങ്ങള്‍ പോലീസ് വീട്ടിലെത്തിക്കും. കണ്ടെയിന്മെന്റ് സോണുകള്‍ നിര്‍ണയിക്കാനുള്ള അധികാരം ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഐജി വിജയ് സാഖറെയ്ക്കായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമ്ബര്‍ക്ക വിലക്ക് ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ പോലീസിനെ അറിയിക്കണം. മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ അകലം പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവായ ഒരാളുടെ കോണ്ടാക്ട് കണ്ടെത്തണം. പ്രൈമറി, സെക്കന്ററി കോണ്ടാക്ട് കണ്ടെത്തേണ്ടതും പോലീസിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.