Image

രാജ്യദ്രോഹം, പ്രോട്ടോക്കോൾ ലംഘനം എന്നൊന്നും പറഞ്ഞ് ആരും വിരട്ടേണ്ടെന്ന് ‌‌ മന്ത്രി കെ.ടി.ജലീലിന്റെ മറുപടി

Published on 03 August, 2020
രാജ്യദ്രോഹം, പ്രോട്ടോക്കോൾ ലംഘനം എന്നൊന്നും പറഞ്ഞ് ആരും വിരട്ടേണ്ടെന്ന് ‌‌ മന്ത്രി കെ.ടി.ജലീലിന്റെ മറുപടി

രാജ്യദ്രോഹം, പ്രോട്ടോക്കോൾ ലംഘനം എന്നൊന്നും പറഞ്ഞ് ആരും വിരട്ടേണ്ടെന്ന് ‌‌ മന്ത്രി കെ.ടി.ജലീലിന്റെ മറുപടി. മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ സർക്കാർ വാഹനത്തിൽ ഖുർ ആൻ കയറ്റിവിട്ട സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി കെ.ടി. ജലീൽ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഖുറാൻ നിരോധിത ഗ്രന്ഥമല്ലാത്തിടത്തോളം, സർക്കാർ വാഹനത്തിൽ കയറ്റരുതെന്ന് എങ്ങനെ പറയാനാകും. കോൺസുലേറ്റിന്റെ താൽപര്യപ്രകാരണമാണ് ഖുറാൻ വിതരണംചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.

രാജ്യദ്രോഹം, പ്രോട്ടോക്കോൾ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. മടിയിൽ കനമില്ലാത്തവൻ, വഴിയിൽ ആരെപ്പേടിക്കണം? എന്ന ചോദ്യത്തോടെയാണ് ജലീൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക