Image

സുശാന്ത് രജ്പുത്തിന്റെ മരണം: മുംബൈയിലെത്തിയ ബിഹാര്‍ ഐ.പി.എസ് ഓഫീസര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍

Published on 03 August, 2020
 സുശാന്ത് രജ്പുത്തിന്റെ മരണം: മുംബൈയിലെത്തിയ ബിഹാര്‍ ഐ.പി.എസ് ഓഫീസര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍


മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജഡ്പുത്തിന്റെ മരണം അന്വേഷിക്കുന്ന ബിഹാര്‍ പോലീസ് സംഘത്തലവന് മുംബൈയില്‍ 'നിര്‍ബന്ധിത ക്വാറന്റീന്‍'. അന്വേഷണത്തിനായി  ഇന്നലെ രാത്രി മുംൈബയില്‍ എത്തിയ  വിനയ് തിവാരിയെ ആണ് ബിഎംസി കോര്‍പറേഷന്‍ അധികൃതര്‍ ക്വാറന്റീനിലാക്കിയത്. 

സുശാന്തിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഹാര്‍ ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡെ അന്വേഷണത്തിന്റെ ചുമതല വിനയ് തിവാരിക്ക് കൈമാറിയത്. തിവാരിയെ രാത്രി 11 മണിക്ക് അധികൃതര്‍ ക്വാറന്റീനിലാക്കിയ വിവരം ഡി.ജി.പിയാണ് ട്വീറ്റ് ചെയ്തത്. 

ഐപിഎസ് മെസില്‍ അദ്ദേഹത്തിന് താമസസൗകര്യം നല്‍കിയില്ലെന്നും അതിനുള്ള അഭ്യര്‍ത്ഥന നിരസിച്ച് ഗൊറേഗണിലെ ഗസ്റ്റ് ഹൗസിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ഡി.ജി.പി ട്വിറ്ററിലൂടെ വ്യക്തമാക്കി. 

സുശാന്തിന്റെ മരണത്തില്‍ ബിഹാര്‍ പോലീസ് അന്വേഷണം നടത്തുന്നതില്‍ മഹാരാഷ്ട്ര പോലീസിന് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അന്വേഷണ ദ്യോഗസ്ഥനെ നിര്‍ബന്ധിച്ച് ക്വാറന്റീനിലാക്കുന്നതും. 

ജൂണ്‍ 24നാണ് സുശാന്ത് സിംഗ് രജ്പുത്തി (34)നെ ബാന്ദ്രയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക