Image

കാര്‍ത്തി ചിദംബരത്തിന് കൊവിഡ്

Published on 03 August, 2020
 കാര്‍ത്തി ചിദംബരത്തിന് കൊവിഡ്


ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും ശിവഗംഗയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായി കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചുവെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു. 

അടുത്തകാലത്ത് താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കാര്‍ത്തി ട്വിറ്റിലൂടെ ആവശ്യപ്പെട്ടു. 

കേന്ദ്രമന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, മകള്‍, യു.പി ബി.ജെ.പി അധ്യക്ഷന്‍, തമിഴ്‌നാട് ഗവര്‍ണര്‍ തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഇപ്പോഴും ചികിത്സയിലാണ്. യു.പിയില്‍ സാങ്കേതിക വിദ്യഭ്യാസ മന്ത്രി ഇന്നലെ കൊവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക