Image

കോവിഡ് കാല പ്രതിഷേധങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോതി നീട്ടി

Published on 03 August, 2020
കോവിഡ് കാല പ്രതിഷേധങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോതി നീട്ടി

കൊച്ചി: കോവിഡ് കാലത്തെ പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോതി നീട്ടി. വിലക്ക് ഈ മാസം 31 വരെ തുടരും. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച്‌ കഴിഞ്ഞ 15 ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിറക്കിയിരുന്നു. കേസില്‍ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയച്ചിരുന്നുവെങ്കിലും പാര്‍ട്ടികള്‍ക്ക് വേണ്ടി ആരും ഇന്ന് ഹാജരായില്ല.


ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും സാമൂഹിക അകലം ലംഘിക്കുകയാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കക്ഷി ചേരല്‍ ഹര്‍ജിയും കോടതിയിലെത്തി. കാക്കനാട് തെങ്ങോട് സ്വദേശി രാജേഷ് എസക്കിയേല്‍ ആണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.



പ്രതിഷേധങ്ങളുടേയും സമരങ്ങളുടേയും ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും കോടതി മുന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. സമരങ്ങള്‍ വിലക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ അഭിഭാഷകനായ ജോണ്‍ നുമ്ബേലിയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.


സംഘടനകള്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കുന്നുണ്ടന്ന് ഉറപ്പാക്കമെന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു. 


നിയന്ത്രണ കാലയളവില്‍ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. എത്ര കേസുകള്‍ എടുത്തുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.


കോവിഡ് വ്യാപനം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സംഘം ചേര്‍ന്നുള്ള പ്രതിഷേധങ്ങളും സമരങ്ങളും രോഗവ്യാപനത്തിന് ഇടയാക്കുമെന്നും അതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ നിയന്ത്രിക്കാന്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ടീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക