Image

കൊവിഡ് ബാധിതര്‍ 1.81 കോടി, മരണം 6.90 ലക്ഷം; ഇന്ത്യയില്‍ രോഗികള്‍ 18 ലക്ഷം കടന്നു

Published on 02 August, 2020
കൊവിഡ് ബാധിതര്‍ 1.81 കോടി, മരണം 6.90 ലക്ഷം; ഇന്ത്യയില്‍ രോഗികള്‍ 18 ലക്ഷം കടന്നു

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,152,049 ആയി. ഇതുവരെ 690,953 പേര്‍ മരിച്ചു. 11,413,474 പേര്‍ രോഗമുക്തരായപ്പോള്‍, 6,047,622 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,43,642 പേര്‍ രോഗബാധിതരായപ്പോള്‍, 2,937 പേര്‍ മരിച്ചു. 

അമേരിക്കയില്‍ 4,798,505 (+34,187) പേര്‍ രോഗികളായപ്പോള്‍ 158,222 (+324) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 2,711,132(+2,256) രോഗികളും 93,659 (+43) മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ 1,804,702 (+52,783) പേര്‍ മരോഗികളും 38,161 (+758) പേര്‍ മരണമടയുകയും ചെയ്തു. റഷ്യയില്‍ 850,870(+5,427) പേരാണ് രോഗികള്‍. 14,128 (+70) പേര്‍ മരണമടഞ്ഞു. 

ദക്ഷിണാഫ്രിക്കയില്‍ 503,290 പേര്‍ രോഗികളായി. 8,153 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ പുതിയ കണക്ക് പ്രകാരം 434,193(+9,556) പേര്‍ രോഗികളും 47,472(+784) മരണങ്ങളുമുണ്ടായി. പെറുവില്‍ ഇത് യഥാക്രമം 422,183 വും 19,408വുമാണ്. 

ചിലിയില്‍ 359,731(+2,073) പേര്‍ രോഗബാധിതരാണ്. 9,608(+75) പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 335,602 പേര്‍ രോഗികളായി. 28,445 പേര്‍ മരണമടഞ്ഞു. ഇറാനില്‍ 309,437(+2,685) പേര്‍ രോഗികളായി. 17,190 (+208) പേര്‍ മരണമടഞ്ഞു. രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടണ്‍ 12ാം സ്ഥാനത്തേക്ക് മാറിയപ്പോള്‍ കൊളംബിയ 11ാമതെത്തി. 306,181 രോഗികളും 10,330 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊവിഡ് ആദ്യം സ്ഥിരീകരിച്ച ചൈന നിലവില്‍ 84,385 രോഗികളുമായി 29ാമതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക