Image

തലസ്ഥാനത്തെ സ്ഥിതി ഗുരുതരം; ഡിവൈഎസ്പി അടക്കം 8 പൊലീസുകാര്‍ക്ക് കൊവിഡ്

Published on 02 August, 2020
തലസ്ഥാനത്തെ സ്ഥിതി ഗുരുതരം; ഡിവൈഎസ്പി അടക്കം 8 പൊലീസുകാര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡിവൈ എസ് പി അടക്കം എട്ടുപൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി അടുത്തിടപഴകിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്കുകൂടി കൊവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം അടച്ചിട്ടിരിക്കുകയാണ്.

അതിനിടെ തലസ്ഥാനത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ബണ്ടുകാേളനിയിലെ പതിനേഴ് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കോളനിയില്‍ മൂന്നുദിവസത്തിനിടെ 55 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് രോഗികളുളളത് തലസ്ഥാനത്താണ്. സംസ്ഥാനത്ത് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജൂലായില്‍ 23 ശതമാനം രോഗികളും തിരുവനന്തപുരത്താണ്. ജൂണ്‍ 30ന് ജില്ലയില്‍ 97 പേര്‍ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. പിന്നീടാണ് ഉറവിടമറിയാതെ മണക്കാടും വി എസ് എസ് സിയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അഞ്ചാം തീയതിയോടെ പുന്തൂറയിലും പുല്ലുവിളയിലും രോഗികളുടെ എണ്ണമുയര്‍ന്നു.17ന് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥീരീകരിച്ചു. ബീമാപളളി, വലിയതുറ, അടിമലത്തുറ, പെരുമാതുറ, അഞ്ചുതെങ്ങ്, പൊഴിയൂര്‍ തുടങ്ങിയിടങ്ങളില്‍ ലിമിറ്റഡ് ക്ലസ്റ്റുകളും രൂപപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക